അവസാനിക്കാത്ത യുദ്ധങ്ങള്‍, ഇന്നും തുടരുന്ന വംശഹത്യ; മറക്കരുത് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'

Cinema

അവസാനിക്കാത്ത യുദ്ധങ്ങള്‍, ഇന്നും തുടരുന്ന വംശഹത്യ; മറക്കരുത് 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍'


'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ (ലാ വിറ്റ എ ബെല്ല) എന്ന റോബര്‍ട്ടോ ബെനിഗ്‌നിയുടെ സിനിമ ഹോളോകോസ്റ്റ് കാലത്തെ അതിജീവനത്തെ കുറിച്ചാണ്. സിനിമയില്‍ യുദ്ധത്തിന്റെ ദുരന്തങ്ങളിലൂടെ കടന്നുപോകുന്ന ഒരു അച്ഛനെയും മകനെയും നമുക്ക് കാണാവുന്നതാണ്.

ബെനിഗ്‌നി തന്നെ അവതരിപ്പിക്കുന്ന നര്‍മ്മബോധവും സ്‌നേഹവുമുള്ള കഥാപാത്രമാണ് ഗൈഡോ. സുന്ദരിയായ ഒരു സ്‌കൂള്‍ അധ്യാപികയായ ഡോറയെ (നിക്കോറ്റേ ബ്രാസ്സി) കണ്ടുമുട്ടുന്നു. അവര്‍ ഒരു ജീവിതം ആരംഭിക്കുന്നു അവര്‍ക്ക് ഒരു മകനുണ്ടാകുന്നു. എന്നാല്‍ മകന്‍ ഗിയോസുവിനെയും ഗൈഡോയേയും നാസിപട്ടാളക്കാര്‍ പിടികൂടുന്നു. അവരെ തടങ്കല്‍ പാളയത്തിലേക്ക് അയയ്ക്കുന്നു.

ഭയപ്പെടാതിരിക്കാന്‍ ഗൈഡ് മകനോട് ഇതൊരു വിപുലമായ ഗെയിമിന്റെ ഭാഗമാണെന്ന് പറയുന്നു. അനുസരണയിലൂടെയും നിശബ്ദതയിലൂടെയും പോയിന്റുകള്‍ നേടുന്ന ഒരു മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ ഒരു ടാങ്ക് സമ്മാനമായി കിട്ടുമെന്ന് ഗൈഡോ ഗിയോസുവിനോട് പറയുന്നു.


Related Articles