സംഗീതം രാഷ്ട്രീയമാകുമ്പോള്‍

Cinema

സംഗീതം രാഷ്ട്രീയമാകുമ്പോള്‍


ല സിനിമകളും ആഴത്തില്‍ സ്വാധീനിച്ച് കടന്നു പോകുമ്പോഴും, ചില സിനിമാനുഭവങ്ങള്‍ അത്രമേല്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുകയും, ചിന്തകള്‍ക്ക് നിറമേകുകയും ചെയ്യുന്നത് ആനന്ദകരമാണ്. സംഗീതം ഒരു ശബ്ദമായി മാറുന്നതു പോലെയും, സ്വാതന്ത്ര്യം ഒരു രാഷ്ട്രീയ ചിന്തയായി പരിവര്‍ത്തിക്കും പോലെയും ചില സിനിമകള്‍ വ്യത്യസ്തങ്ങളായ ചോദ്യങ്ങളായി മാറി ഹൃദയത്തില്‍ സ്ഥാനം പിടിക്കുന്നു. അത്തരമൊരു അനുഭവമാണ് ജോര്‍ജ്ജി എം ഉങ്കോവ്‌സ്‌കി സംവിധാനം ചെയ്ത ഡി ജെ അഹമ്മദ് (2025) എന്ന ചിത്രത്തില്‍ നിന്നും ഉണ്ടായത്. പറഞ്ഞു തീരാത്ത ചിന്താനുഭവങ്ങള്‍ പ്രേക്ഷകരില്‍ ഉപേക്ഷിച്ചു ചിത്രം കടന്നു പോകുന്നു.

ഒരു ബാലന്റെ വളര്‍ച്ചയുടെ കഥ മാത്രമല്ല, മറിച്ച് ഒരു സമൂഹം തന്റെ യുവത്വത്തോട് നടത്തുന്ന സംവാദങ്ങളില്‍ പ്രതിഷേധ സ്വരമുയര്‍ത്തുന്ന യുവജനതയുടെ മേല്‍ നടത്തുന്ന അക്രമത്തിന്റെ രേഖപ്പെടുത്തല്‍ കൂടെയായി മാറുന്നു. സംഗീതത്തിന്റെ താളത്തില്‍ ഇമ്പമായി നീങ്ങുന്ന ഈ സിനിമ നിശ്ശബ്ദതകളില്‍ നിന്നും ഉയര്‍ന്നു വരുന്ന രാഷ്ട്രീയവും, സദാചാര നിയന്ത്രണങ്ങളുടെ സൗന്ദര്യവിരുദ്ധതയും തുറന്നു കാട്ടുന്നു.

അഹമ്മദ് എന്ന പതിനഞ്ചു വയസ്സുകാരന്റെ ജീവിതവും, അവനില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിലാഷങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ പാരമ്പര്യങ്ങളാലും, മതാചാരങ്ങളാലും നിര്‍മിക്കപ്പെട്ട സാമൂഹിക നിയന്ത്രണങ്ങളില്‍ ലളിത ജീവിതം നിര്‍വചിക്കുന്ന മനുഷ്യന്മാരുടെ ഒരു ലോകം. ആഴത്തില്‍ ബന്ധിക്കപ്പെട്ട ആ ലോകത്തിനുള്ളില്‍ സംഗീതം ആസ്വദിക്കാനും ആ ലയത്തിന്റെ നിര്‍വൃതിയില്‍ സ്വന്തം ശരീരത്തിന്റെ താളം കണ്ടെത്താനും അതിയായി ആഗ്രഹിക്കുന്ന ഒരു ബാലന്‍. അവിടെ നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത്.


Related Articles