The human heart has a way of making itself large again even after it's been broken into a million pieces.
റോബർട്ട് ജെയിംസ് വാളർ
പ്രണയമാണ് ഭൂമിയിലെ ഏറ്റവും വലിയ രാഷ്ട്രീയ വാക്കെന്ന സത്തയെ മനോഹരമായി പകർത്തുന്ന സിനിമയാണ് ക്ലിൻ്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത ‘ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി’. റോബർട്ട് ജെയിംസ് വാളറുടെ നോവലായ ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടിയുടെ ചലച്ചിത്ര ആവിഷ്കാരമാണിത്.
നാഷണൽ ജോഗ്രഫിക് ഫോട്ടോഗ്രഫറായ റോബർട്ട് ക്വിൻ കൈഡ് മാഡിസൺ കൗണ്ടിയിലെ പ്രശസ്തമായ പാലങ്ങൾ പകർത്താൻ എത്തുമ്പോൾ ഇറ്റാലിയൻ അമേരിക്കൻ വീട്ടമ്മയായ ഫ്രാൻസസ്കെയെ കണ്ടുമുട്ടുകയും അവരുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇവർ രണ്ടുപേരുടെയും ആഴത്തിലുള്ള പ്രണയത്തെക്കുറിച്ചുമാണ് ഈ സിനിമ.
