പ്രണയവും നിലാവും

Cinema

പ്രണയവും നിലാവും


കുളിർ കോച്ചുന്ന നിശീഥിനിയിൽ ഒരു റിസോർട്ടിന്റെ ബാൽക്കണിയിലിരുന്ന്, കോടമഞ്ഞ് ഈറനണിയിച്ച താഴ്‌വാരത്തിന്റെ നഗ്നതയെ നിലാവ് സുതാര്യമായ ഉടയാടയണിയിക്കുന്ന കാഴ്ച കണ്ടാസ്വദിക്കവെ, ഒരു ഹിന്ദി സിനിമാഗാനം എന്റെ കാതിൽ മുഴങ്ങി. അതാണ് ഇങ്ങനെയൊരു എഴുത്തിനായി എന്നെ പ്രേരിപ്പിച്ചത്. ഞാൻ പലവുരു കേട്ട ഒരു ഗാനം. പണ്ഡിറ്റ് മാഥുറിന്റെ രചനയിൽ ചാന്ദ് പർദേസി (60, 70, 80 കളിൽ വളരെ ചുരുക്കം പടങ്ങൾക്ക് സംഗീതം പകർന്ന സംവിധായകൻ) ചിട്ടപ്പെടുത്തിയതാണ് 1960-ലിറങ്ങിയ 'ബഞ്ജാരിൻ'ലെ ലതാജിയും മുകേഷ്ദായും ചേർന്ന് പാടി അനശ്വരമാക്കിയ..

ചന്ദാ രെ മൊരെ പതിയാം

ലേജാ പതിയാം ലേജാ.

സാജന് കൊ പഹുഞ്ചാ ദേ രേ..


Related Articles