പഴയ കൊച്ചിയും പുതിയ കൊച്ചിയും

Cinema

പഴയ കൊച്ചിയും പുതിയ കൊച്ചിയും


നഗരവും സിനിമയും ചരിത്രപരമായിത്തന്നെ പരസ്പര ബന്ധിതമാണ്. നഗരാഖ്യാനങ്ങൾ (city narratives) ചലച്ചിത്രകലയുടെ വളർച്ചയുടെ ചരിത്രം കൂടിയാണ്. സിനിമയുടെ നിർമാണവും വിതരണവും പ്രദർശനവും നഗരവത്കരണത്തിന്റെയും വ്യവസായവത്കരണത്തിന്റെയും ചുവടുപിടിച്ചാണ് വളർന്നത്. സ്വാഭാവികമായും നഗരജീവിതത്തിന്റെ സിനിമാറ്റിക് സാധ്യതകളുടെ സമ്പന്നതയും വൈവിധ്യവും ആദ്യകാലം മുതലേ ചലച്ചിത്രകാരന്മാർ തിരിച്ചറിയുകയും അവയൊക്കെ സിനിമകളാക്കി മാറ്റുകയും ചെയ്തു. 'സിറ്റി ലൈറ്റ്‌സ്', 'കി്ഡ്', 'മോഡേൺ ടൈംസ്' എന്നീ ചിത്രങ്ങളിലൂടെ ചാർളി ചാപ്ലിനും ബൈസിക്കിൾ തീവ്‌സ് പോലുള്ള സിനിമയിൽ വിൻ ഡി സീക്കയുമൊക്കെ നഗരവത്കരണം ദുസ്സഹമാക്കിയ സാധാരണ മനുഷ്യരുടെ യാതനകളുടെ നേർച്ചിത്രങ്ങളായിരുന്നു അവതരിപ്പിച്ചത്.

നഗരവത്കരണം അനിയന്ത്രിതമായപ്പോൾ സാമ്പത്തിക ചൂഷണം വർധിക്കുകയും തത്ഫലമായി കുറ്റകൃത്യങ്ങൾ പെരുകുകയും ചെയ്തു. ചെറുകിട മോഷണങ്ങൾ മുതൽ കൊള്ളയും കള്ളക്കടത്തും ലൈംഗികവിപണിയും ആയുധവ്യാപാരവും മാഫിയാ ഗ്യാങ്ങുകളുടെ കിടമത്സരവും കുടിപ്പകയും കൊലപാതകങ്ങളുംവരെ സാധാരണ സംഭവങ്ങളായി. മത-രാഷ്ട്രീയ അധികാരികളുടെ പിന്തുണകൂടെ ഇവർ ആർജിച്ചതോടെ നഗരങ്ങൾ ഭീതിയുടെ ഇടങ്ങളായി മാറി. അങ്ങനെ സാധാരണക്കാർക്കു കടന്നു ചെല്ലാൻ കഴിയാത്ത അധോലോകം (underworld) എന്ന സാമാന്തര ലോകം വൻ നഗരങ്ങളിൽ സൃഷ്ടിക്കപ്പെട്ടു. ഇത് എഴുത്തുകാരുടെയും ചലച്ചിത്രകാരന്മാരുടെയും ഭാവനയെ ഉണർത്തി. ഇത്തരം അധോലോകങ്ങളുടെ പരസ്പര പോരാട്ടങ്ങൾ പുതിയ നായകന്മാരെയും വില്ലന്മാരെയും സൃഷ്ടിക്കുകയും ഗാങ്സ്റ്റർ സിനിമ എന്ന പേരിൽ ഒരു പുതിയ ചലച്ചിത്ര ഭാഷതന്നെ രൂപപ്പെടുകയും ചെയ്തു. അധോലോകനായകരെ മഹത്വവത്കരിക്കുന്ന പുതിയ ദൃശ്യഭാഷയുടെ വിവിധ വകഭേദങ്ങൾ film noir എന്ന ലോകമെമ്പാടും ജനപ്രീതിയാർജിക്കുകയും അനുകരിക്കപ്പെടുകയും ചെയ്ത ചലച്ചിത്രഭാവുകത്വത്തെ രൂപപ്പെടുത്തി. ഇറ്റാലിയൻ മാഫിയ ലോകത്തെ അടിസ്ഥാനപ്പെടുത്തി മാരിയോ പ്യൂസോ എഴുതിയ 'ഗോഡ് ഫാദർ' എന്ന നോവലും അതിന് ഫ്രാൻസിസ് ഫോഡ് കപ്പോള നൽകിയ ചലച്ചിത്രരൂപവും ഇത്തരം ചിത്രങ്ങളുടെ കലാമൂല്യവും വിപണി മൂല്യവും വർധിപ്പിച്ചു.

ഫ്രാൻസിസ് കപ്പോളയുടെ 'ഗോഡ്ഫാദറി'ന്റെ ചിത്രീകരണവേള
ഫ്രാൻസിസ് കപ്പോളയുടെ 'ഗോഡ്ഫാദറി'ന്റെ ചിത്രീകരണവേള

Related Articles