"Structure is the creative Foundation"- ക്രിസ്റ്റഫർ നോളൻ
കമനീയ സൗധങ്ങൾ ആകാശത്തെ ചുംബിക്കുമ്പോൾ അതിന്റെ രൂപഭംഗിയെ പരുവപ്പെടുത്തുന്നത് കെട്ടിടത്തിന്റെ അടിത്തറയാണ്. ശക്തമായ അടിത്തറയു ണ്ടെങ്കിൽ, ഏതൊന്നിനും ഉയർച്ചയും വളർച്ചയും അസീമമാണ്.
നോളൻ പറഞ്ഞതും ഇതേ അടിത്തറയെ പറ്റി തന്നെയാണ്. അഭ്രപാളികളിൽ മാസ്മരികതയുളവാക്കുന്ന ചലച്ചിത്രങ്ങളുടെ ആണിക്കല്ല് അതിന്റെ തിരക്കഥകൾ തന്നെയാണ്.
മലയാള ചലച്ചിത്രസപര്യയിൽ അഗ്രഗണ്യരായ തിരക്കഥാകൃത്തുക്കൾ വന്നുപോയിട്ടുണ്ടെങ്കിലും, ഇവിടെ എക്കാലത്തും ഉയർന്നു കേട്ടിട്ടുള്ള ചുരുക്കം ചില പേരുകളിൽ മുൻനിരയിലുണ്ട് രഘുനാഥ് പലേരി എന്ന തിരക്കഥാകൃത്ത്.
