അവളുടെ ചിരിയുടെയും കണ്ണുനീരിൻ്റെയും പൊരുള്‍ തേടി...

Book Review

അവളുടെ ചിരിയുടെയും കണ്ണുനീരിൻ്റെയും പൊരുള്‍ തേടി...


സജീവമായ ബന്ധങ്ങൾ നിലനിൽക്കുമ്പോഴും നമ്മിൽ നിന്നും യാത്ര പറഞ്ഞു പോകുന്ന ചിലരെയെങ്കിലും പലർക്കും പരിചയം കാണും, അവരെന്തിനായിരിക്കണം ആരോടും പറയാതെ ജീവിതയാത്ര അവസാനിപ്പിച്ചതെന്ന് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായ് അവശേഷിക്കും..

പക്ഷേ ഏകാന്തമായ ജീവിതം നയിക്കുമ്പോഴും തനിക്കു വേണ്ട ഒരു സൗഹൃദം അല്ലെങ്കിൽ തന്നെ കേൾക്കുന്ന ഒരാളെ ലഭിക്കാൻ മുന്നിലെത്തുന്ന മുഖങ്ങളിലേക്കും, അവരുടെ ഉള്ളിലേക്കും സാകൂതം വീക്ഷിക്കുന്ന ഒരാളെ അവളകത്തിൽ നിങ്ങൾക്കു പരിചയപ്പെടാം, ആനന്ദമയി ടീച്ചർ... അവർ നടന്നടുക്കുന്നത് ആത്മഹത്യയിലേക്കാണെന്ന് എഴുത്തുകാരൻ മുൻപേ പറഞ്ഞില്ലെങ്കിൽ പോലും വായനക്കാരന് അത് നിസംശയം ഊഹിച്ചെടുക്കാം എന്നതും ഈ വായനയുടെ ഒരു പ്രത്യേകതയാണ്.

ഒറ്റയ്ക്കായിപ്പോകുന്ന ഏവരും കണ്ടെത്തുന്ന ഒരു മാർഗ്ഗമാണ് ദൈവവഴി പക്ഷേ ഇവിടെ തനിക്കു വേണ്ടതും, തന്നെപ്പോലെയുള്ളവർക്കുമായി ഒരു ചൈതന്യത്തെ പ്രതിഷ്ഠിച്ച് അവനോട് സംവദിക്കുന്നുണ്ട് ടീച്ചർ, പക്ഷേ അസന്നിഗ്ദ ഘട്ടത്തിൽ ആ ചൈതന്യവും ടീച്ചറെ കൈവിടുന്നുണ്ട്..


Related Articles