വിഴിവന്യ പറയുന്നു; "മനസ്സു വലുതായാൽ വഴക്കവസാനിപ്പിച്ച് നമുക്കൊന്നാകാം"

Book Review

വിഴിവന്യ പറയുന്നു; "മനസ്സു വലുതായാൽ വഴക്കവസാനിപ്പിച്ച് നമുക്കൊന്നാകാം"


" നമ്മൾ ഒരുമിച്ച് ഇതിനെ മറികടക്കും"

മരണം മണക്കുന്ന യുദ്ധഭൂമികയിൽ നിൽക്കുന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥി മേഘ കൂടെയുള്ളവരെ ഉത്തേജിപ്പിക്കുകയാണ്. റഷ്യ - ഉക്രയിൻ യുദ്ധത്തിന്റെ തീവ്രതാപമേറ്റ് പൊള്ളുന്ന റഷ്യനതിർത്തിയോടു ചേർന്നുകിടക്കുന്ന നഗരമാണ് ഖാർകീവ്. അവിടെ മെഡിക്കൽ പഠനത്തിനെത്തിയ മലയാളി വിദ്യാർത്ഥികൾ, ഷെല്ലുകളുടെയും മിസൈലുകളുടെയും കൊള്ളിയാൻ നടുങ്ങലുകൾക്കിടയിൽ വിഹ്വലപ്പെടുന്ന രേഖാ ചിത്രം വരച്ച് നമ്മെ വിഭ്രമിപ്പിക്കുന്ന നോവലാണ് വിഴിവന്യ.

ഡിസി ബുക്സ് നടത്തിയ നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഒന്നാണ് ഇതെങ്കിലും സാധാരണണ ഗതിയിൽ എഴുത്തുകാരന്റെ പേര് നമ്മളെ ആകർഷിക്കാൻ തക്ക പരിചിതമല്ല. സുഹൃത്ത് അജീഷാണ്, പറക്കോട് ബ്ലോക്ക് പഞ്ചായത്തിലെ അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അദ്ദേഹത്തിന്റെ സുഹൃത്തുമായ വിനോദ് എസ് എഴുതിയ ഈ പുസ്തകം നിർബ്ബന്ധപൂർവ്വം വായിക്കാൻ തന്നത്.


Related Articles