അനുഭൂതികളുടെ വെജിറ്റേറിയൻ

Book Review

അനുഭൂതികളുടെ വെജിറ്റേറിയൻ


“സന്തുഷ്ട കുടുംബങ്ങളെല്ലാം ഒരുപോലെയാണ്, എന്നാൽ ഓരോ അസന്തുഷ്ട കുടുംബവും അതിന്റേതായ രീതിയിൽ അസന്തുഷ്ടരാണ്”

- ലിയോ ടോൾസ്റ്റോയ്

2024 ലെ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ പുസ്തകമാണ് ഹാൻ കാങിന്റെ വെജിറ്റേറിയൻ. സി വി ബാലകൃഷ്ണന്‍റെ വിവര്‍ത്തനത്തില്‍ വെജിറ്റേറിയന്‍ രുചി മലയാളകളുടെ വായനാമേശയിലും എത്തിച്ചേര്‍ന്നിരിക്കുന്നു. സസ്യഭുക്ക്, മംഗോളിയൻ മറുക്, ശിഖമയവൃക്ഷങ്ങൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായി വിന്യസിക്കുന്ന നോവൽ നരജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിച്ചു കടന്നുപോകുന്നു.

യോങ് ഹൈ എന്ന കേന്ദ്രകഥാപാത്രം കൈക്കൊള്ളുന്ന ഒരു തീരുമാനവും അതേതുടർന്ന് ചിലമനുഷ്യരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം. പെട്ടന്നൊരു ദിവസം യോങ് ഹൈ മാംസാഹാരമുപേക്ഷിക്കുന്നു, സസ്യഭുക്കാവുന്നു. ഒറ്റനോട്ടത്തിൽ തീരുമാനം ലളിതമാണ്. എന്നാൽ നോവലിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ സസ്യഭുക്കാവുന്നത് അത്ര ലളിതമായൊരു തീരുമാനമല്ലെന്നും അതൊരു ചെറുത്തുനിൽപ്പാണെന്നും മനസ്സിലാകും. ഭാര്യയെ കിടപ്പറയിലെ ഉപഭോഗവസ്തുവായിമാത്രം കാണുന്ന, തീൻമേശയിലിഷ്ടവിഭവങ്ങൾ നിരത്തുന്ന ഉപകരണം മാത്രമായി പരിഗണിക്കുന്ന, മകളെന്നാൽ അച്ഛന്റെ ശാസനകളും ക്രൂരതകളും ഏറ്റുവാങ്ങേണ്ടവളാണെന്ന് കരുതുന്ന ജഡീകൃതമായ പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ അഭിവാഞ്ജകൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ്.


Related Articles