മനുഷ്യത്വം ഡൗൺലോഡ് ചെയ്യാൻ ഒരു ആപ്പ്

Book Review

മനുഷ്യത്വം ഡൗൺലോഡ് ചെയ്യാൻ ഒരു ആപ്പ്


“ഭാവന സ്വപ്നം മാത്രമല്ല. അതിന് സമകാലികതയെ അപഗ്രഥിക്കാനുള്ള ശക്തമായ കഴിവുകൾ ഉണ്ട്. ഭാവിയെക്കുറിച്ചുള്ള ആസൂത്രണബോധം ഉണ്ട്. അതിന് മുന്നിലും പിന്നിലും വശങ്ങളിലും ജ്ഞാനേന്ദ്രിയങ്ങൾ ഉണ്ട്. നമ്മെ ഇന്നത്തെ പ്രത്യക്ഷലോകം, ഭൂരിപക്ഷലോകം എന്ന് നടിക്കുന്ന ലോകപ്രതി രൂപം, നിരന്തരം എഡിറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ തിരിച്ച് നാം അതിനെയും എഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നു. ഇതിനിടയിൽനിന്നാണ് കവിത ഉണ്ടാകുന്നത്.” - (പി.എൻ. ഗോപീകൃഷ്ണൻ, ടി.പി. വിനോദുമായുള്ള അഭിമുഖം)

ഭൂരിപക്ഷം മനുഷ്യരും കവിതയ്ക്ക് പുറത്തായിപ്പോകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഓരോ കവിതാവായനക്കാരനും/കാരിക്കും അറിയാം, ജീവിക്കാന്‍ അത്യാവശ്യം വേണ്ട വസ്തുക്കളിൽ കവിത ഉൾപ്പെടുകയില്ല: അത്, അരിയോ തിരിയോ ഉണ്ടാക്കില്ല, ഫ്രിഡ്ജോ വാഷിങ്ങ് മെഷിനോ പോലെ ജീവിതത്തെ ഉന്തിക്കൊണ്ടു പോകില്ല, ചെരിപ്പോ കമ്പിളിയോ പോലെ സംരക്ഷണവും തരികയില്ല. എന്നിട്ടും വംശനാശം വന്ന വായനക്കാർ സ്വന്തം സത്യവാങ്മൂലങ്ങൾ പ്രസിദ്ധീകരിക്കുന്നു:

“എന്റെ നഗരത്തിൽ മണ്ണില്ല എന്ന് ഉറപ്പിക്കുമ്പോൾ
എൻ്റെ ചവിട്ടിക്കടിയിലെ മണ്ണ് കാണിച്ചു തരണം.
ഞാൻ പഠിച്ച സമവാക്യങ്ങൾ
അസമവാക്യങ്ങൾ ആയിരുന്നു എന്ന് പറയണം.” (P 49)


Related Articles