പ്രത്യാശയുടെ ഒൻപത് ഇതളുകൾ

Book Review

പ്രത്യാശയുടെ ഒൻപത് ഇതളുകൾ


കോഴിക്കോട് ഡി.സി ബുക്‌സിൽ വെച്ച് ഈ പുസ്‌തകം കണ്ടപ്പോൾ ഇത് വാങ്ങണോ വേണ്ടയോ എന്നൊരു സംശയം ഉള്ളിലുണ്ടായിരുന്നു. എനിക്ക് പരിചയമില്ലാത്ത ഒരു പുതിയ എഴുത്തുകാരൻ എന്നതായിരുന്നു പ്രധാന കാരണം. എന്നാൽ, 'ഹോപ്പ്' (Hope) എന്ന ആ പേര് നൽകിയ ഒരു ആകർഷണത്തിൽ ഞാൻ ആ പുസ്‌തകം കയ്യിലെടുത്തു. വായന പൂർത്തിയാക്കുമ്പോൾ മനസ്സിലായി, ആ തീരുമാനം എത്ര ശരിയായിരുന്നു എന്ന്. ഒരു പുതിയ എഴുത്തുകാരൻ്റെ പുസ്‌തകം തിരഞ്ഞെടുക്കാൻ മടിക്കുന്ന സാധാരണ വായനക്കാരെയെല്ലാം അദ്ഭുതപ്പെടുത്തുന്നതും ആഴത്തിലുള്ളതുമായ വായനാനുഭവമാണ് ഈ പുസ്‌തകം സമ്മാനിക്കുന്നത്.

മലയാള സാഹിത്യലോകത്തേക്ക് തികച്ചും പ്രതീക്ഷാവഹമായ ഒരു തുടക്കം കുറിച്ച യുവ എഴുത്തുകാരനാണ് അമൽ മൈക്കിൾ. അദ്ദേഹത്തിൻ്റെ ആദ്യത്തെ കൃതിയാണ് 'ഹോപ്പ്'. കഥകൾ എന്ന് വിളിക്കാമെങ്കിലും, ഇതിൽ അമൽ മൈക്കിൾ തൻ്റെ ജീവിതാനുഭവങ്ങളെ ഭാവനയുമായി അത്രമേൽ മനോഹരമായി ഇഴചേർത്തിരിക്കുന്നു. എഴുത്തുകാരൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ സംഭവവികാസങ്ങളാണ് ഇതിന് ആധാരം. ആ സത്യസന്ധത പുസ്‌തകത്തിലുടനീളം കാണാം.

ഈ പുസ്‌തകത്തിൽ ആകെ ഒൻപത് ചെറുകഥകളാണുള്ളത്. 'ഹോപ്പ്' മുതൽ 'പകരം വെയ്ക്കാനില്ലാത്തവർ' വരെ നീളുന്ന ഒൻപത് കഥകളും ഒന്നിനൊന്ന് വ്യത്യസ്‌തമായ അനുഭവമാണ് വായനക്കാരന് നൽകുന്നത്. ജീവിതത്തിന്റെ ലളിതവും എന്നാൽ തീക്ഷ്‌ണവുമായ ഭാവങ്ങളെയാണ് ഈ കഥകൾ അടയാളപ്പെടുത്തുന്നത്.


Related Articles