'ലൈലാക്കുൽസു' പറഞ്ഞത്

Book Review

'ലൈലാക്കുൽസു' പറഞ്ഞത്


പി ജിംഷാർ എഴുതിയ ലൈലാക്കുൽസു വായിച്ചു. ആദ്യം തന്നെ ഹൃദയത്തിൽ തൊട്ടു എന്നു പറയാം. കെഎല്‍എഫില്‍ ലൈലാക്കുൽസു കണ്ടപ്പോൾ ഒന്നും നോക്കിയില്ല ഒരെണ്ണം എടുത്തു. പൊതുവെ എനിക്ക് കട്ടിയുള്ള പുസ്‌തകം ഇഷ്ടമല്ലെന്നറിയുന്ന ഓള് പറഞ്ഞു "ഇത് കൊറച്ചുണ്ടല്ലോ വായിച്ചു തീരാൻ, ഈ തിരക്കിനിടയിൽ നടക്കുമോന്ന്." പിന്നെ ഓളെന്നെ പറഞ്ഞു "കവറ് കണ്ടോക്കുമ്പം നല്ലതാന്ന് തോന്നുന്നു വാങ്ങിക്കോളീം" അങ്ങനെയാണ് ലൈലാക്കുൽസൂനേം കൊണ്ട് ഞാൻ മ്മളെ വീട്ടിൽ വന്നത്.

രാവിലത്തെ തിരക്കെല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണവും കഴിച്ച് സമാധാനത്തിൽ കോലായിലെ ചാരുകസേരയിലിരുന്ന് കാല് നീട്ടി വച്ച് 'ലൈലാക്കുൽസു' വായിക്കാൻ തുടങ്ങി, 'അധികാരം നഷ്‌ടപ്പെട്ട സ്രഷ്ടാവും കഥാപാത്രങ്ങളും' കഴിഞ്ഞപ്പോൾ മുതൽ കുറച്ചു നേരം ചിന്തയിലായിരുന്നു. 'എന്തെന്നില്ലാത്ത ശാന്തത നിറയുകയും കഥാപാത്രങ്ങളുടെ മേൽ പൂർണ്ണമായ അധികാരങ്ങളുള്ള പുതിയൊരു കഥ നാമ്പിടുകയും ചെയ്തു, ആ കഥ ഇങ്ങനെയാണ്, പണ്ട്.. പണ്ട്.. പണ്ട്..

പണ്ട് തിരക്കഥ രചനയും ഷോർട് ഫിലിം അഭിനയവും സംവിധാനവുമൊക്കെയായി നടന്നവനായത് കൊണ്ട് കണക്‌ടാവാൻ സമയമെടുത്തില്ല. അടുത്ത കഥയിലേക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് ഓള് വാതിൽ പാളി തുറന്ന് എത്തി നോക്കി പറഞ്ഞത്; "അല്ല.. ഇത് നല്ല കൂത്ത്.. നട്ടപ്പാതിരയായി ഉറങ്ങണ്ടേ.. പുയ്യാപ്ല 21 ദിവസത്തേക്ക് വന്നതാ രാവിലെ മുയുവനും കറക്കവും രാത്രി പുസ്തകം വായനയും.."


Related Articles