ഇന്ത്യ കണ്ട ശക്തമായ ചെറുത്തു നില്‍പ്പുകളിലൊന്നിന്റെ കഥയാണ് പാഞ്ചാലം കുറിച്ചിയുടേത്!
കേരളത്തിന് പഴശ്ശിയെന്നപോലെയാണ് തമിഴന് വീരപാണ്ഡ്യകട്ടബൊമ്മന്‍. പാഞ്ചാലംകുറിച്ചിയെന്ന ചെറിയൊരു നാട്ടുരാജ്യത്തിന്റെ രാജാവു മാത്രമായിരുന്ന കട്ടബൊമ്മന്‍ കമ്പനിക്കൊരു പേടിസ്വപ്നംതന്നെയായിരുന്നു.
പല നാട്ടുരാജ്യങ്ങളും കമ്പനിക്ക് കപ്പം കെട്ടി അവരുടെ അധീശത്വത്തെ അംഗീകരിച്ച് താണുവണങ്ങി നിന്നപ്പോള്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ അവരെ സധൈര്യം വെല്ലുവിളിക്കുകയാണുണ്ടായത്. ദ്രാവിഡ ജനതയുടെ ആ ആത്മാഭിമാനത്തിന്റെ സാക്ഷ്യമാണ് ഈ നോവല്‍! വിദേശിയുടെ മുന്‍പില്‍ കപ്പം കെട്ടി അടിമയായിക്കഴിയാന്‍ തന്റെ ജനങ്ങളെക്കിട്ടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച കട്ടബൊമ്മന്‍! ഒപ്പം പാഞ്ചാലം കുറിച്ചിയുടെ നെടുംതൂണുകളായി ഒപ്പമുണ്ടായിരുന്ന വീരന്മാരായ സഹോദരന്മാര്‍, യോദ്ധാക്കളായ വെള്ളയത്തേവന്‍, സുന്ദരലിംഗം...
മന്ത്രി താനാപതിപ്പിള്ള...
