ഇരുളും വെളിച്ചവും കലർന്ന കാലദംശനം

Book Review

ഇരുളും വെളിച്ചവും കലർന്ന കാലദംശനം


പുറമേയുള്ള നോട്ടത്തിൽ അന്വേഷണങ്ങളുടെയും അതിനായുള്ള അനന്തമായ യാത്രകളുടെയും കഥ തന്നെയാണ് കൂർമ്മം പങ്കുവയ്ക്കുന്നത്. നോവലിൽ ആ അന്വേഷണം തുടങ്ങിവയ്ക്കുന്നത് ഈസാ യൂസഫാണ്. ഉള്ളാളെ സയ്യദ് മദനി ദർഗ്ഗയിലെ ഉറൂസിന്റെ ഖവാലി പാട്ടുകാരനും, തേടേണ്ടതിനു പിന്നാലെ പരുന്തായി പറക്കാൻ വിരുതുള്ള മിറിയം ജിന്നുമ്മയും ചേർന്നു പണിത ക്രോമസോമുകളുടെ പിരിയൻ ഗോവണിയുടെ പിന്തുടർച്ചക്കാരനാണ് അയാൾ.

മിറിയം ജിന്നുമ്മ ഏജൻസി എന്ന സ്വകാര്യ അന്വേഷണ ഏജൻസി നടത്തുന്ന അയാളിൽ, സഹൻരാജ് എന്നൊരാളെ അന്വേഷിച്ചു കണ്ടുപിടിക്കാൻ ആദ്യം ദെർല്ലക്കട്ടെ ഭട്ടൻമാരും പിന്നീട് എട്ടാം മൈലിലെ ചന്ദനമുതലാളിമാരും ഏൽപ്പിക്കുന്ന ദൗത്യത്തിലാണ് കഥയുടെ പ്രാഥമിക സഞ്ചാരം.

എന്നാൽ രക്ഷന്റെ കടലോര ഗ്രാമത്തിൽ കടലിന്റെ ആഴക്കാഴ്ചയിലും ഹക്കിയണ്ണയുടെ വനാന്തര ഊരിൽ കാടിന്റെ അകക്കാഴ്ചയിലും അത് മറ്റു പലതും ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

പലവട്ടം കബളിപ്പിക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും വിശ്വസിച്ചുപോകുന്ന സ്നേഹസൗഹൃദങ്ങളുടെ ദൗർബല്യത്തെ അത് തുറന്നുവയ്ക്കുന്നു. സൗഹൃദത്തിന്റെ ആഴവും പരപ്പും അതിനുള്ളിലെ കിടങ്ങുകളും ഇത്രയും തീവ്രമായി ആവിഷ്‌കരിക്കുന്ന കൂർമ്മത്തിനു നമ്മുടെ ഭാഷയിൽ പൂർവ്വ മാതൃകകളില്ല.


Related Articles