അതിജീവനത്തിന്റെ മണ്ണെഴുത്തുകൾ: ഊരാളി ഗോത്രജീവിതവും കൊളുക്കനും

Book Review

അതിജീവനത്തിന്റെ മണ്ണെഴുത്തുകൾ: ഊരാളി ഗോത്രജീവിതവും കൊളുക്കനും


ഇടുക്കിയിലെ ഊരാളി ഗോത്രത്തിന്റെ ജീവിതവും സംസ്കാരവും ചരിത്രവും പ്രധാന പശ്ചാത്തലമാക്കി, ഊരാളി സമൂഹത്തിൽനിന്നുള്ള എഴുത്തുകാരിയായ പുഷ്പമ്മ രചിച്ച നോവലാണ് ‘കൊളുക്കൻ.’

നനഞ്ഞ മണ്ണ്, ചെളി, കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണ്എ ന്നൊക്കെയാണ് ഈ പേരിനർത്ഥം. മണ്ണ്, മനുഷ്യൻ, അധികാരം, വിശ്വാസം, സ്ത്രീജീവിതം, കുടിയൊഴിപ്പിക്കൽ, ഓർമ്മ, ചരിത്രം എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ മറഞ്ഞുപോയ ജീവിതത്തിലേക്കുള്ള പ്രവേശനകവാടമാകുന്ന ഈ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി. ബുക്സാണ്.

​ഊരാളികളുടെ ജീവിതം, അവരുടെ സഞ്ചാരം, കുടികൾ, കാട്, കൃഷി, വിശ്വാസങ്ങൾ, ആചാരങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയ്ക്കൊപ്പം പുറത്തുനിന്നുള്ള അധികാരങ്ങളുമായുള്ള അവരുടെ ബന്ധവും നോവലിൽ വരച്ചിട്ടിരിക്കുന്നു. മുല്ലപ്പെരിയാർ, ശബരിമല, മംഗളാദേവി ക്ഷേത്രം തുടങ്ങിയ കേരളത്തിന്റെ സാമൂഹിക-ചരിത്രപരമായ ഇടങ്ങളും നോവലിൽ സ്വാഭാവികമായി കടന്നുവരുന്നു. അവയെ വെറും വിവരങ്ങളെന്ന രീതിയിൽ കൂട്ടിച്ചേർക്കാതെ കഥയുടെ ഭാഗമായി അവതരിപ്പിക്കുവാൻ കഥാകാരി ശ്രദ്ധിച്ചിട്ടുണ്ട്.


Related Articles