ഏകാന്തതയുടെ കൊക്കൂൺ ജീവിതങ്ങൾ

Book Review

ഏകാന്തതയുടെ കൊക്കൂൺ ജീവിതങ്ങൾ


സ് ഹരീഷിൻ്റെ ‘പട്ടുനൂൽപ്പുഴു' ഇറങ്ങിയ കാലം തൊട്ട്, വായിക്കണം എന്ന ചിന്ത ശക്തമായിക്കൊണ്ടിരുന്നു.

‘മീശ'യുടെയും ‘ആഗസ്റ്റ് 17'ൻ്റെയും സ്രഷ്ടാവായ ഹരീഷിൻ്റെ നോവൽ മോശമാവില്ല എന്നു തന്നെ ഉറപ്പിച്ചു. ധാരാളം റിവ്യൂകൾ വന്നെങ്കിലും നോവൽ വായിക്കാതെ റിവ്യൂകൾ വായിക്കുന്നില്ല എന്ന നിലയിൽ മാറ്റിവെയ്ക്കുകയും ചെയ്തു.

പക്ഷേ ആദ്യഭാഗം വായിച്ചു തുടങ്ങിയപ്പോൾ, ഭാഷയും കഥയും വളരെ  ലളിതമായിപ്പോയോ എന്ന് തോന്നി. തിരക്കിൽ രണ്ടു മൂന്നു ദിവസം വായന നിർത്തിവെയ്ക്കേണ്ടി വന്നു. എന്നാൽ രണ്ടാം പകുതി വായിച്ചു തുടങ്ങിയപ്പോൾ, കഥയും ഭാഷയും കഥാപാത്രങ്ങളും എല്ലാം ഗൗരവം പ്രാപിക്കുന്നതായി അനുഭവപ്പെട്ടു. നോവലിൻ്റെ തുടക്കം മുതൽ നിലനിന്ന ഏകാന്തതയുടെ കൊക്കൂണിൽ ഞാനും കുടിയേറി. സ്വാനുഭവങ്ങളുടെ ഇഴുകിചേരൽ കൂടിയായപ്പോൾ കണ്ണുകളിൽ പടർന്ന ചെറിയൊരു നനവോടെ നോവൽ വായിച്ചു തീർത്തു.

എപ്പോഴും ഒരു നോവലിനെ ഹൃദയസ്പർശിയാക്കുന്നത് അതിൽ വിവരിക്കുന്ന സംഭവങ്ങളുമായുള്ള തന്മയീഭാവമാണല്ലോ! ജീവിതത്തിൽ ഒരിക്കലെങ്കിലും ഏകാന്തതയുടെ നിശബ്ദ താഴ്‍വാരങ്ങളിൽ തങ്ങളോടു തന്നെ സംസാരിക്കാത്തവർ ഉണ്ടാകില്ല. കഥാകൃത്ത് പറയും പോലെ ആദ്യത്തെ രണ്ടു നോവലുകൾ കഥാപാത്രങ്ങളും സംഭവങ്ങളും നിറഞ്ഞതായിരുന്നെങ്കിൽ  വളരെ കുറച്ച് കഥാപാത്രങ്ങൾ കൊണ്ടാണ് പട്ടുനൂൽപ്പുഴു ക്രമപ്പെടുത്തിയിരിക്കുന്നത്. തന്നിലേക്കു തന്നെയുള്ള യാത്രയായിട്ടാണ് എഴുത്തുകാരൻ പട്ടുനൂൽപ്പുഴുവിനെ കാണുന്നത്. 


Related Articles