സുവിശേഷത്തിലില്ലാത്ത മറിയാമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി...

Book Review

സുവിശേഷത്തിലില്ലാത്ത മറിയാമ്മേ, പാപികളായ ഞങ്ങൾക്കു വേണ്ടി...


“The images of Mary, painted as icons and understood as doctrines, have in the course of time undergone a twofold process of enlargement and multiplication.”

G. H. Tavard, The Thousand Faces of Virgin Mary

കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളും പത്തനംതിട്ട ജില്ലയിലെ മലമ്പ്രദേശങ്ങളും മലയാള മുഖ്യധാരാ സാഹിത്യത്തിൽ ആഘോഷിക്കപ്പെടാത്ത, ഒട്ടുമേ ഇടംപിടിക്കാത്ത ഭൂപ്രദേശങ്ങളാണ്. കളളരിക്കുന്ന മീശയും, പിണ്ടിക്കുരിശുമാലയും, വെളുത്ത ജൂബയും ധരിച്ച് തോക്കുമായി ജീപ്പിൽ സഞ്ചരിക്കുന്ന അച്ചായവേഷരൂപികളും അവരുടെ ബം​ഗ്ലാവുകളിലെ ആഡംബരകാഴ്ചകളും ചില മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആ പ്രദേശങ്ങളിലെ ഭൂരിപക്ഷം വരുന്ന അടിസ്ഥാന വർ​ഗത്തിൽപ്പെട്ട മനുഷ്യരുടെ ജീവിതവും പശ്ചാത്തലവുമൊന്നും കവിതയിലോ ഇതര സാഹിത്യരൂപങ്ങളിലോ എടുത്തുപറയത്തക്ക രീതിയിൽ വിഷയമായിട്ടില്ല.


Related Articles