പുറന്തള്ളലുകളും ചേർത്തുനിർത്തലുകളും

Book Review

പുറന്തള്ളലുകളും ചേർത്തുനിർത്തലുകളും


സമകാലിക മലയാളനോവലുകളിൽ ചരിത്രം നിർമിച്ചെടുക്കുന്നത് ഒട്ടനവധി മനുഷ്യരുടെ സ്വകാര്യവും പൊതുവുമായ ജീവിതസഞ്ചാരവഴികൾ രേഖപ്പെടുത്തിക്കൊണ്ടും കർതൃത്വമണ്ഡലങ്ങളെ ഭാവനാത്മകമായും എന്നാൽ അതിശയോക്തി കലർത്താതെയുമാണ്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളുടെ സാംസ്കാരികചരിത്രത്തെ പൂരിപ്പിക്കുന്ന തരത്തിൽ ‘ഡയാസ്പൊറ’എന്ന സുരേഷ് കുമാർ വി.യുടെ നോവൽ ചില അടയാളപ്പെടുത്തലുകൾ നടത്തുന്നുണ്ട്.

“ചരിത്രപരമായ കാരണങ്ങളാൽ അറബി, ഹീബ്രൂ, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്. സിന്ധി, പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്കാരത്തിൽ ചേർന്നിരിക്കുന്നു. അതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകൾ കേട്ടും പറഞ്ഞും പരിചയിച്ചു."എന്ന് ബോണി തോമസ് 'കൊച്ചിക്കാർ' എന്ന പൈതൃക പഠനഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട്. 16ാം നൂറ്റാണ്ടിൽ യഹൂദമിസ്റ്റിക് നെഹേമിയ മോത്ത കൊച്ചിയിലെത്തിയതും യെമനിൽനിന്ന് മട്ടാഞ്ചേരിയിൽ ചക്കാമാടത്താണ് നെഹേമിയ മോത്തയുടെ ശവകുടീരം. പരദേശികളെന്നും മലബാറികളെന്നും തരംതിരിഞ്ഞു മട്ടാഞ്ചേരിയിലെ യഹൂദർ. മലബാറി യഹൂദർ രണ്ടുതരമുണ്ട്. കടവുംഭാഗക്കാരും തെക്കുംഭാഗക്കാരും. കൊച്ചിയിൽ യഹൂദവംശക്കലർപ്പുണ്ടെന്ന് യഹൂദചരിത്രം വ്യക്തമാക്കുന്നു.” എന്നും ബോണി തോമസ് പുസ്തകത്തിൽ പറഞ്ഞുവയ്ക്കുന്നു.

ദേശസ്വത്വം


Related Articles