ചരിത്രത്തിന്റെ മുറിവുകൾ പേറുന്ന ഒരു ജീവിതം

Book Review

ചരിത്രത്തിന്റെ മുറിവുകൾ പേറുന്ന ഒരു ജീവിതം


ലീലിയോ ഗലീലി ശാസ്ത്രീയ കണ്ടെത്തലുകൾ സഭയുടെ നിലപാടുകളുമായി ഏറ്റുമുട്ടിയപ്പോൾ 1616 ൽ വിചാരണ ചെയ്യപ്പെട്ട മനുഷ്യൻ. ജീവിതാവസാനം അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. സൽമാൻ റുഷ്ദിയുടെ നാലാമത്തെ നോവലായ'ദ സറ്റാനിക് വേഴ്സസ്'1988-ൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വലിയ മതവിവാദത്തെ തുടർന്ന് വർഷങ്ങളോളം സുരക്ഷാഭീഷണി നേരിടുകയാണ്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്റിൻ മതമൗലികവാദത്തെയും മതങ്ങളുടെ സ്ത്രീവിരുദ്ധതയെയും തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ശക്തമായി വിമർശിച്ചതിനാലാണ്. 1994 ൽ വധഭീഷണിയെത്തുടർന്ന് അവർ ബംഗ്ലാദേശ് വിട്ടുപോയത്.

പെരുമാൾ മുരുകന്റെ നോവലായ 'മാതൊരുഭാഗൻ' (അർദ്ധനാരീശ്വരൻ) 2014 ൽ തമിഴ്നാട്ടിലെ തിരുച്ചെങ്കോട് അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആചാരങ്ങളെയും, കുട്ടികളില്ലാത്ത സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെയും ആസ്പദമാക്കി എഴുതിയ ഈ നോവൽ വലിയ കോലാഹലങ്ങൾ സൃഷ്ടിക്കുകയും തുടർന്ന് അദ്ദേഹം എഴുത്ത് ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിലെ ഒരു സംഭാഷണത്തെച്ചൊല്ലി (സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതിനെക്കുറിച്ചുള്ള പരാമർശം) എഴുത്തുകാരനും കുടുംബത്തിനും നേരെ ഉയർന്ന സൈബർ ആക്രമണങ്ങളെയും ഭീഷണികളെയും തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന നോവൽ പിൻവലിക്കുകയുണ്ടായി. ഗലീലിയോ മുതൽ ഹരീഷ് വരെയുള്ള വിവാദകാലങ്ങൾ നൂറ്റാണ്ടുകൾ പിന്നിട്ട് കടന്നുപോരുന്നുണ്ട്. ഈ വിവാദങ്ങൾ തമ്മിൽ ഒരുപോലെയല്ലെങ്കിലും അവയെ ബന്ധിപ്പിക്കുന്ന ഒരു പൊതു നൂൽപ്പാലം കാണാം. ആശയപ്രകടനത്തിന്റെയോ കലാസൃഷ്ടിയുടെയോ പേരിൽ വ്യക്തികൾ സാമൂഹിക, രാഷ്ട്രീയ, മതപരമായ സമ്മർദ്ദങ്ങളും അക്രമങ്ങളും നേരിടേണ്ടിവന്നത് എന്നതായിരുന്നു അതിൻ്റെ കാതൽ.


Related Articles