കായൽജലത്തിലെ വജ്രത്തിളക്കം

Book Review

കായൽജലത്തിലെ വജ്രത്തിളക്കം


'ഏകാന്ത ശൂന്യമാം ഈ ജീവിതത്തിൽ

കാണ്മതുണ്ടേറെ നേരുകൾ.'

നേരുകൾ തേടിയുള്ള നിലയ്ക്കാത്ത യാത്രകളാണ് കവി അരവിന്ദൻ കെ എസ് മംഗലത്തിൻ്റേത്. ഏകനായാണ് കവിയുടെ യാത്ര. ചുറ്റുപാടുമുള്ള കാഴ്ചകൾ കണ്ടും മനസ്സിലിടം കൊടുക്കേണ്ടതിനെ അവിടെ പിടിച്ചു നിർത്തിയും കാടുകയറിയും കാവു താണ്ടിയും കടലിറങ്ങിയും പുഴ കടന്നും കവി സഞ്ചരിക്കുകയാണ്.

മുമ്പേ ഒരുപാടു പേർ ഇതേ വഴികളിലൂടെ നടന്നു പോയിട്ടുണ്ട്. കവിക്കൊപ്പവും കുറേപ്പേർ സഞ്ചരിച്ചിട്ടുണ്ട്. അതിൽ ചിലരൊക്കെ മുമ്പേ പോയവർക്കൊപ്പമെത്താൻ ഓട്ടം പിടിച്ചു. ചിലർ യാത്ര മതിയാക്കി തിരിച്ചു നടന്നു. ചിലരാകട്ടെ എത്തിയവഴിയിൽ നിശ്ചലരായി നിന്നു.


Related Articles