കിള; കാല്പനികതയുടെ ലാളിത്യം, ഹൃദയസ്പര്‍ശിയായ കഥ

Book Review

കിള; കാല്പനികതയുടെ ലാളിത്യം, ഹൃദയസ്പര്‍ശിയായ കഥ


എല്ലാവിധ ആധിപത്യങ്ങളില്‍ നിന്നും മോചിതരായി, ജനങ്ങള്‍ക്ക് സ്വതന്ത്ര ജീവിതാവസ്ഥ സൃഷ്ടിക്കാനുള്ള ദൗത്യത്തിന്റെ അടിത്തറയൊരുക്കുകയെന്നതാണ് സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്ന് പ്രശസ്ത ചിന്തകനായ ഗ്രാംഷിയുടെ ഒരു പ്രസ്താവനയുണ്ട്.

ഗ്രാംഷിയുടെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്ന ഒരു കൊച്ചു നോവലാണ് ഫര്‍സാനയുടെ 'കിള'. മതത്തിന്റെ പുറംന്തോടിനുള്ളില്‍ സസുഖം വാഴുന്ന ആണഹന്തക്കെതിരെ സേബ എന്ന് പേരുള്ള യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് കിള.

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഭൗതികവും, ആത്മീയവുമായ ഒരു ജീവീതമുണ്ട്. ആത്മീയം എന്ന വാക്കിനര്‍ത്ഥം സന്യാസ / പുരോഹിത ജീവീതം എന്ന അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കട്ടെ. മത മര്യാദകളുടെ (പ്രോട്ടോകോള്‍) വേലിക്കെട്ടിനുള്ളില്‍ നയിക്കുന്ന ജീവീതമെന്നാണ് ഉദ്ദേശിച്ചത്.

കിളയിലെ പ്രധാന കഥാപാത്രം, സേബയുടെ ഭൗതികവും, ആത്മീയവുമായ ജീവിതവും, മലബാറിലെ മുസ്ലീം മതത്തിന്റെ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും ആഖ്യാനമാണ് നോവലിന്റെ കേന്ദ്ര ബിന്ദു.


Related Articles