പട്ടുപോലെ മനസ്സിൽ തൊട്ട 'കുന്നംകുളം താജ്മഹൽ'

Book Review

പട്ടുപോലെ മനസ്സിൽ തൊട്ട 'കുന്നംകുളം താജ്മഹൽ'


"പാട്ടിനേക്കാൾ പതം വന്ന വാക്കിന്റെ
നേർത്തൊരീണം മനസ്സിൽ തുളുമ്പുന്ന
മാത്രയിൽ വേരറുത്തുപോം
വേദനാ ഘോഷയാത്രകൾ
പാട്ടുകാരാ; പ്രിയം "

എന്ന് പുസ്തകത്തിനോടുള്ള ഇഷ്ടം രേഖപ്പെടുത്തിയപ്പോൾ പട്ടുപോലെ മനസ്സിൽ തൊട്ട ഒരനുഭവത്തിനെ കുറച്ചുകൂടി വലുതായി പറയണമെന്ന് കരുതി ഈ പാട്ടുരീതിയിൽത്തന്നെ ഇങ്ങനെ എഴുതി;

"ഹരിയെ പരിചയപ്പെട്ടിരിക്കേണ
മെന്നകമേ നിനച്ചിരിക്കുന്ന വേള
അയനത്തിൽ നിന്നു വിജേഷിൻ
മെസ്സേജെത്തി; ഹരിയുടെ പുസ്തകച്ചർച്ചയുണ്ട്.
പിറ്റേന്നു പുത്തനാം പുസ്തകക്കോപ്പിയായ്
താമറ്റൂരെ മനോജേട്ടൻ വന്നു
ഒറ്റയിരുപ്പിൽ സിനിമയെ വെല്ലു-
ന്നൊരിക്കഥ വായിച്ചു തീർന്നുപോയി
പ്ലംബർ രാധേട്ടനും ചന്ദ്രികയും
പിന്നെ, റാബിയ മുക്കിമൂളിക്കരയും
എന്റെ നാടാണതല്ലെന്റെ തന്നേ-
യെന്നു നൂറുവട്ടം മനസ്സിൽ പറഞ്ഞു
ജെൻസിക്കു ചേരുന്നസ്റ്റൈലാണി
തല്ലെങ്കിലാർക്കുമെളുതായ് മനസ്സിലാക്കാം
ഭാഷതൻ കൂടോത്രമില്ലിതിൽ പുത്തനാം
ആശയ ഭാരങ്ങളൊന്നുമില്ല
തിരുവാതിരക്കു തുടികുളിക്കായ്
പെണ്ണുങ്ങൾ പാടിക്കളിച്ചിടുന്ന
'മംഗളം മംഗളം ലോകനാഥേ '
പാട്ടിന്റെ ഈണത്തിലെന്നു തോന്നി
താളത്തിലേറെത്തമാശയോടെ
കാര്യങ്ങളോതുന്ന രീതിയോടും
തെല്ലു കുസൃതിത്തരങ്ങളുമായ്
ഭാഷയെടുത്തു കളിക്കുമ്പോഴും
ഉള്ളുനിറഞ്ഞൊരാ പാട്ടുവേരിൻ
സംഗതികൾ ഒളികണ്ണുപാർത്തോ?
പ്രാദേശികത്വം പ്രഭചൊരിഞ്ഞു
പ്രാമാണികത്വത്തിൻ സ്റ്റാന്റുവിട്ടു
പ്ലംബർ രാധേട്ടന്റെ പൈപ്പിലൂടെ
തട്ടിത്തടയാതൊഴുകിയീണം
കവിതയും തിരമാറ്റിയെത്തിനോക്കി
വിസ്മയിപ്പിക്കുന്നു ചിലയിടങ്ങൾ !


Related Articles