കാലം മാന്ത്രികനാണ്.. തിരിഞ്ഞു തിരിഞ്ഞു വീണ്ടും വന്നു തൊടുന്ന മായാജാലക്കാരന്‍!
'നിങ്ങളെക്കുറിച്ച് എനിക്ക് ഇനിയും എന്തെങ്കിലുമൊക്കെ അറിയണമെന്നുണ്ട് എല്ലാം അറിഞ്ഞിട്ട് ചില കാര്യങ്ങള്‍ ഉണ്ടാവുമെന്ന് ഒരു തോന്നല്‍. നിങ്ങളുടെ തലമുറകളുടെ ചരിത്രം മ്യൂസിയം ആക്കാന്‍ അല്ലേ! സഹായിക്കാനായേക്കും.!'
സുല്‍ത്താനും സേബയും നിമിത്തങ്ങളുടെ കടല്‍ദൂരം താണ്ടുന്ന കാഴ്ച, മിടിപ്പറിയുന്ന ഹൃദയതന്തുവിലൂടെ..
നിമിത്തങ്ങളും നിയോഗങ്ങളും ജന്മരഹസ്യമായി പിന്തുടരുന്ന മനുഷ്യരുടെ കാവ്യോക്തിയുടെ സൂചികയായി മാറുകയാണ് കിള. വംശാവലികളെ തേടിയിറങ്ങുന്ന സുല്‍ത്താനെ കണ്ടപ്പോള്‍, ഇങ്ങനെ വരും തലമുറകള്‍ക്കായ് മുന്‍ തലമുറകളെ തിരഞ്ഞിറങ്ങി, എഴുതിവെച്ച ചിലരെ ഞാനും ഓര്‍ത്തു. യജമാനന്റെ മനസ്സറിയുന്ന കഥാപാത്രങ്ങളായ കഴുതയും കുഞ്ഞുകുറുക്കനും, പൂച്ചയും പ്രധാന തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന അപൂര്‍വ്വമായ കാഴ്ച.
