ഉംവെൽറ്റ് അഥവാ ഒരു ജീവിയുടെ സംവേദനാത്മക അന്തരീക്ഷം

Book Review

ഉംവെൽറ്റ് അഥവാ ഒരു ജീവിയുടെ സംവേദനാത്മക അന്തരീക്ഷം


റ്റു ജീവജാലങ്ങളെപ്പോലെ മനുഷ്യനും പ്രകൃതിയുടെ സുന്ദരവും വൈവിധ്യപൂർണ്ണവുമായ ജൈവഘടനയിൽ വാർത്തെടുക്കപ്പെട്ട ഒരു ജീവിയാണെന്ന കാര്യം നാം പലപ്പോഴും വിസ്മരിക്കുന്നു.

മാറി മാറി വരുന്ന സാമൂഹിക സാഹചര്യത്തിൽ ബൗദ്ധിക വ്യവഹാരങ്ങൾക്കും സാങ്കേതിക മുന്നേറ്റങ്ങൾക്കും പ്രാധാന്യം കൊടുത്തു തുടങ്ങിയതോടെ മനുഷ്യൻ്റെ ജീവിതവും ബന്ധങ്ങളും ജൈവികമായ വൈകാരിക ചോദനകൾ പോലും തികച്ചും യാന്ത്രികമായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരത്തെ ഒരു ഉപകരണമായി മാത്രം കാണാൻ തുടങ്ങിയതും അക്കമിട്ട് എഴുതി ചിട്ടപ്പെടുത്തിയ ജീവിത പട്ടികയിൽ ബന്ധങ്ങൾക്കും ശാരീരികമായ ആവശ്യകതകൾക്കുപോലും സമയക്ലിപ്തത വരുത്താൻ തുടങ്ങിയതും സാങ്കേതികയുഗത്തിൻ്റെ അടയാളങ്ങളായി മാറി.

ജൈവവൈവിധ്യം മറ്റു ജീവികൾക്കെന്നപോലെ മനുഷ്യനും ബാധകമാണെന്ന് പെണ്ണുടലിൻ്റെ തുറന്നെഴുത്തിലൂടെ വായനക്കാരെ ഓർമ്മപ്പെടുത്തുന്ന എട്ടു കഥകളുടെ സമാഹാരമാണ് സോണിയ റഫീക്കിൻ്റെ ഉംവെൽറ്റ്. പരിസ്ഥിതി എന്നർത്ഥം വരുന്ന ഉംവെൽറ്റ് എന്ന ജർമൻ വാക്കിന് ഒരു ജീവിയുടെ സംവേദനാത്മകമായ അന്തരീക്ഷം എന്ന സൂക്ഷ്മ അർത്ഥം കൂടി എഴുത്താൾ കണ്ടെത്തുന്നുണ്ട്. ഓരോ ജീവിയുടേതുമെന്നതുപോലെ ഓരോ മനുഷ്യന്റെയും ഉംവെൽറ്റ് വ്യത്യസ്തമായിരിക്കുമെന്ന് പല കഥകളിലൂടെ അടിവരയിടുകയാണ്.


Related Articles