ടി.ഡി. രാമകൃഷ്ണന്‍ നോവലുകളിലെ അധികാരം, ചരിത്രം, സംസ്‌കാരം

Book Review

ടി.ഡി. രാമകൃഷ്ണന്‍ നോവലുകളിലെ അധികാരം, ചരിത്രം, സംസ്‌കാരം


സാഹിത്യ പഠനം വളരെ ഗൗരവമായി കാണുന്നയാളാണ് ഡോ. ദീപ സി.കെ. എന്നാല്‍ കുറച്ച് മാത്രം എഴുതുന്നയാളുമാണ്. അതുകൊണ്ട് തന്നെയാണ്. ടി.ഡി. രാമകൃഷ്ണന്റെ ആറു നോവലുകളെക്കുറിച്ചുള്ള ദീപ സി.കെയുടെ പഠനനഗ്രന്ഥമായ 'അധികാരാസക്തിയുടെ ചരിത്രയഥാര്‍ത്ഥ്യങ്ങള്‍' എന്ന പുസ്തകം ഏറെ പ്രധാനപ്പെട്ട ഒന്നാകുന്നത്. ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, പച്ച മഞ്ഞ്ചുവപ്പ്, അന്ധര്‍ ബാധിരര്‍ മൂകര്‍, മാമ ആഫ്രിക്ക എന്നീ നോവലുകളാണ് ഈ പുസ്തകത്തില്‍ പഠന വിധേയമാക്കുന്നത്.

തീര്‍ത്തും വ്യത്യസ്തമായ പ്രമേയങ്ങളുള്ള ഈ നോവലുകളുടെ പ്രധാന ആശയങ്ങളില്‍ ഊന്നിക്കൊണ്ട് നോവലുകള്‍ വിലയിരുത്തുന്ന ഒരു രീതിയാണ് ദീപ സ്വീകരിച്ചിരിക്കുന്നത്. അധികാരം ടി ഡി രാമകൃഷ്ണന്റെ നോവലുകളില്‍, ചരിത്രം ടി ഡി രാമകൃഷ്ണന്റെ നോവലുകളില്‍, സംസ്‌ക്കാരം ടി ഡി രാമകൃഷ്ണന്റെ നോവലുകളില്‍ എന്നിങ്ങനെ മൂന്ന് പ്രധാന അദ്ധ്യായങ്ങളായിട്ടാണ് ഈ പഠനഗ്രന്ഥത്തെ തിരിച്ചിരിക്കുന്നത്.

'അധികാരം: ടി.ഡി. രാമകൃഷ്ണന്റെ നോവലുകളില്‍' എന്ന അദ്ധ്യായത്തെ സമ്പത്ത്, ലിംഗം, ബുദ്ധി, പാരമ്പര്യം, പ്രത്യയശാസ്ത്രം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'അധികാരത്തോടുള്ള കഠിനമായ ആസക്തി മനുഷ്യപ്രകൃതിയോടു ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ്. ലോകനിയമങ്ങളില്‍ പലതും, നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയുമായി സമരസപ്പെടുന്നതാണ്. മാനവരാശിയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ അധികാരം ഒരു പ്രധാന ഘടകമാണ്. സ്വന്തമെന്ന സങ്കല്പത്തില്‍ നിന്നാണ് അധികാരം എന്ന ആശയം വികസിക്കുന്നത്. പ്രബലന്‍മാര്‍ സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ഉണ്ടാക്കിയെടുത്തതാണ് അധികാരമെന്ന ആശയം.' അധികാരം എന്ന ആശയത്തെ ഇങ്ങനെ നിര്‍വ്വചിച്ചു കൊണ്ട് തുടങ്ങുന്ന ആദ്യ അദ്ധ്യായം, അധികാരം ടി.ഡി. രാമകൃഷ്ണന്റെ നോവലുകളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വിലയിരുത്തുന്നു.


Related Articles