മൈനാഗപ്പിള്ളി കെ.പി. ഭാസ്കരൻ പിള്ള ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ ഭാസ്കരാസാഹിതീ പുരസ്ക്കാരത്തിന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിൻ അർഹനായി. ബെന്യാമിന്റെ 'മൾബറി, എന്നോട് നിന്റെ സോർബയെ ക്കുറിച്ച് പറയൂ' എന്ന കൃതിക്കാണ് അവാർഡ്. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ഓഗസ്റ്റ് 10-ന് വൈകീട്ട് മൂന്നിന് മൈനാഗപ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.
ബെന്യാമിൻ
