ഋഷിചിന്തകളുടെ പരമമായ ഔന്നത്യം

Book Review

ഋഷിചിന്തകളുടെ പരമമായ ഔന്നത്യം


17-ാം നൂറ്റാണ്ടില്‍ ജീവിച്ചവനും മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂത്തമകനുമായ ദാരാ ഷുക്കോ ആണ് ഭാരതീയചിന്തയുടെ, പ്രത്യേകിച്ചും ഉപനിഷത്തുക്കളുടെയും അവയുള്‍ക്കൊള്ളുന്ന വേദാന്തചിന്തയുടെയും, ആദ്യത്തെ ലോകപ്രചാരകന്‍. അന്നുവരെ പുറംലോകം കാണുകയും കേള്‍ക്കുകയും ചെയ്യാതിരുന്ന ഉപനിഷത്തുക്കളെ, സംസ്‌കൃതപണ്ഡിതരേയും പേര്‍ഷ്യന്‍പണ്ഡിതരേയും കൊട്ടാരത്തില്‍ വിളിച്ചിരുത്തി പേര്‍ഷ്യനിലേക്ക് തര്‍ജമ ചെയ്യിച്ചത് ദാരാ ഷുക്കോ ആണ്. പേര്‍ഷ്യനില്‍ നിന്നാണ് ഈ ഗ്രന്ഥങ്ങള്‍ ലാറ്റിനിലേക്കും ഫ്രഞ്ചിലേക്കും ജര്‍മനിലേക്കും ഇംഗ്ലീഷിലേക്കും മറ്റും മൊഴിമാറ്റം ചെയ്യപ്പെട്ടത്. അതോടെയാണ് പാശ്ചാത്യചിന്താലോകത്തിന് ഭാരതീയചിന്തയില്‍ ഗാഢമായ താത്പര്യമുണരുന്നതും. ആര്‍തര്‍ ഷോപ്പന്‍ഹോവറെന്ന ജര്‍മ്മന്‍ചിന്തകന്‍ (1788-1860) വേദാന്തചിന്തയാല്‍ അഗാധമായി സ്വാധീനിക്കപ്പെടുകയും ഉപനിഷത്തുക്കളെ തന്റെ 'ജീവിതത്തിന്റെ സമാശ്വാസ'മെന്ന് വിവരിക്കുകയും ചെയ്തത്. ഹെഗല്‍, എമേര്‍സണ്‍, തോറോ തുടങ്ങിയ ഒട്ടേറെ പാശ്ചാത്യചിന്തകര്‍ തുടര്‍ന്നുള്ള ദശകങ്ങളില്‍ ഭാരതീയചിന്തയെ, പ്രത്യേകിച്ചും വേദാന്തത്തെ, കണ്ടറിയുകയും കൊണ്ടാടുകയും ചെയ്യുകയുണ്ടായി. ഈ ശ്രേണിയിലെ ഒടുവിലത്തെ ശ്രേഷ്ഠനായിരുന്നു മാക്‌സ്മുള്ളര്‍ (1823-1900) എന്ന ജര്‍മ്മന്‍ചിന്തകന്‍.

ഭാരതീയചിന്തയോട് തോന്നിയ അഭിനിവേശം കാരണം മാക്‌സ്മുള്ളര്‍ സംസ്‌കൃതഭാഷ സ്വായത്തമാക്കുകയും 26-ാം വയസ്സില്‍ ഋഗ്വേദം വിവര്‍ത്തനം ചെയ്യുകയും ചെയ്തു. അന്‍പത് വയസ്സോടെ അദ്ദേഹം ഉപനിഷത്തുക്കളുടെ പരിഭാഷയും പൂര്‍ത്തിയാക്കി. ഭാരതീയര്‍ അഭിമാനപൂര്‍വ്വം ഉദ്ധരിക്കുന്ന അദ്ദേഹത്തിന്റെ ചില വാചകങ്ങളുണ്ട് പരാമര്‍ശവിധേയമായ മാക്‌സ് മുള്ളറുടെ ഈ ഗ്രന്ഥത്തില്‍. അദ്ദേഹം പറഞ്ഞത് മനുഷ്യചിന്തയെ അതിന്റെ ഏറ്റവും ഉന്നതമായ തലങ്ങളിലെത്തിച്ചത് ഭാരതത്തിലെ ഋഷിമാരാണെന്നും, മനുഷ്യജീവിതത്തിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ സമസ്യകളില്‍ച്ചിലതിന് ഉത്തരം കണ്ടെത്തിയത് അവരാണെന്നുമായിരുന്നു. ശ്രദ്ധിക്കുക, അന്ന് ഋഷിമാരില്‍നിന്നും ഉറന്നുവന്ന സമസ്തലോകത്തോടുമുള്ള കരുണാമൈത്രീഭാവങ്ങളും, ഇന്ന് ഹിന്ദുമതത്തിന്റെ പേരില്‍ നടപ്പിലാവുന്ന ആശയങ്ങളും ദുഃഖകരമാംവിധം വിരുദ്ധമായ ധ്രുവങ്ങളിലാണ്.

ഉത്തരമീമാംസ(വേദാന്തം), പൂര്‍വ്വമീമാംസ, സാംഖ്യം, യോഗം, ന്യായം, വൈശേഷികം എന്നിവയാണല്ലോ ഭാരതീയചിന്തയുടെ ഷഡ്ദര്‍ശനങ്ങള്‍. ഷഡ്ദര്‍ശനങ്ങളില്‍ പ്രധാനപ്പെട്ടവയെ വിവരിക്കുന്ന ചില വാക്യങ്ങള്‍ പുസ്തകത്തില്‍നിന്ന് ഉദ്ധരിക്കുകയാണ് :


Related Articles