ചരിത്രം കുറിച്ചവർ, ചരിത്രം തിരുത്തിയവർ, ചരിത്രത്തിൽ ഇല്ലാത്തവർ; ചില പെണ്‍കഥകള്‍

Book Review

ചരിത്രം കുറിച്ചവർ, ചരിത്രം തിരുത്തിയവർ, ചരിത്രത്തിൽ ഇല്ലാത്തവർ; ചില പെണ്‍കഥകള്‍


"അവൻ അപകടകരമായ ചില അന്വേഷണങ്ങൾക്കിറങ്ങിത്തിരിക്കുമ്പോൾ, നിലച്ചുപോവുക എന്നതാണ് പൊതുവെ അവളുടെ ഭാഗധേയം. മിത്തുകൾപോലും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തരുന്നതും അതൊക്കെത്തന്നെയാണ്. കഠിനാനുഭവങ്ങളെ അഭിമുഖീകരിച്ചും അതിജീവിച്ചും ഒരുനാൾ അവൻ വിജയിയായി മടങ്ങിയെത്തും.

അവളോ? അവൾ അവിടെത്തന്നെയുണ്ടാവണം.
അവനെ കാത്ത്!
ഒരു ഒഡീസിപോലും പറയാൻ ശ്രദ്ധിച്ചത് അതാണ്!
അങ്ങനെയല്ല എന്നു തെളിയിക്കുന്നിടത്താണ് യശോധരയുടെ വർത്തമാനകാലപ്പൊരുൾ".

സ്ത്രീ കേന്ദ്രീകൃത്യമായ 20 ലേഖനങ്ങളുടെ സമാഹരമായ "അവളവൾ ശരണം" എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കുറിക്കുന്നുണ്ട് സോണിയ ചെറിയാൻ. ചരിത്രം കുറിച്ചവരും, ചരിത്രം തിരുത്തിയവരും ഒരു ചരിത്ര പുസ്തകത്തിലും ഇടം പിടിക്കാത്ത തീർത്തും സാധാരണക്കാരുമെല്ലാം ഈ പുസ്തകത്തിലുണ്ട്. ആദ്യ ലേഖനം യശോധരയെക്കുറിച്ചാണ് എന്റെ ശരണം ഞാൻ തന്നെയാണെന്നു പറഞ്ഞ യശോധരയെ ബുദ്ധൻ പകർന്ന വെളിച്ചത്തിന്റെ തുല്യാവകാശിയായാണ് എഴുത്തുകാരി വിലയിരുത്തുന്നത്.


Related Articles