ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി ഒരാസ്വാദനം

Book Review

ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി ഒരാസ്വാദനം


"എന്നെ തല്ലിക്കോട്ടെ, തടയണ്ടാ ഉണ്ണീ.. അങ്ങനെയെങ്കിലും അദ്ദേഹം എന്റെ ദേഹത്തൊന്നു തൊടുമല്ലോ"

അഗ്നിസാക്ഷി എന്ന നോവലിലെ ഭ്രാന്തിച്ചെറിയമ്മ എന്ന കഥാപാത്രത്തിന്റെ ഈ വാക്കുകള്‍ നോവല്‍ വായിച്ചപ്പോള്‍ നെഞ്ചിലെ നീറ്റലാണ്.

നോവലിലും, അത് സിനിമ ആയപ്പോഴും തേതിക്കുട്ടിയുടെ ദു:ഖത്തിനും, ദേവീ ബഹൻ എന്ന അവരുടെ ഉയിർത്തെഴുന്നേൽപ്പിനുമാണ് ഏറെ പ്രധാന്യം കൊടുത്തിരിക്കുന്നത് അക്കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന സ്നേഹരാഹിത്യത്തിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും ഒറ്റപ്പെടലിന്റേയും കഥകള്‍ അക്കമിട്ട് നിരത്തുന്ന മനോഹരമായ ഒരു കൃതിയാണ് ലളിതാംബിക അന്തർജ്ജനത്തിന്റെ അഗ്നിസാക്ഷി.

നോവലില്‍ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച, കണ്ണീരണിയിച്ച ഒരു കഥാപാത്രമാണ് ഭ്രാന്തിച്ചെറിയമ്മ. അവരുടെ അവസ്ഥ ഒന്നോർത്തു നോക്കു ... ഭാര്യയും ഇവരേക്കാൾ പ്രായമുള്ള മക്കളും ഉള്ള ഒരാൾ, സ്വന്തം സഹോദരിയുടെ വിവാഹം നടക്കുന്നതിനു വേണ്ടി, സഹോദരിയെ വേൾക്കാൻ പോകുന്നയാളുടെ പതിനേഴു പോലും തികയാത്ത സഹോദരിയെ വിവാഹം ചെയ്യുന്നു.


Related Articles