മനുഷ്യൻ കൂട്ടംകൂടി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ കഥകളും അവന്‍റെ ജീവിതത്തിന്‍റെ ഭാഗമായി തുടങ്ങിയിരിക്കണം. കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ ആസ്വാദനരീതിയും ആസ്വാദനത്തിന് അനുസരിച്ചും അല്ലാതെയും ആഖ്യാനരീതിയും മാറി മറഞ്ഞു. ഓരോ കാലത്തും പുതിയ പുതിയ എഴുത്തുകാർ വായനക്കാർക്ക് പുത്തൻ വായനാനുഭവങ്ങൾ സമ്മാനിക്കുന്നു.
മലയാളത്തില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ് അഖിൽ പി ധർമ്മജൻ. അഖിലിന്റെ റാം കെയർ ഓഫ് ആനന്ദി ചെന്നൈ നഗരം പശ്ചാത്തലമാക്കി എഴുതിയ ഫീൽ ഗുഡ് സിനിമ പോലൊരു നോവൽ ആണ്. പ്രണയം, സൗഹൃദം, യാത്ര, പ്രതികാരം, രാഷ്ട്രീയം തുടങ്ങി വായനയെ തൃപ്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ഉള്‍ച്ചേര്‍ന്ന നോവല്‍.
അഖിൽ പി ധർമ്മജന്റെ അടുത്ത പുസ്തകം ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയായാണ്. ''രാത്രി 12നു ശേഷം'' എന്ന പുസ്തകത്തിന്റെ ഔദ്യോഗിക റിലീസ് തന്നെ കൗതുകകരമാണ്. പുതിയ പുസ്തകം കോഴിക്കോട് നഗരത്തിലെ പൊതുശ്മശാനമായ "സ്മൃതിപഥ" ത്തിൽ വെച്ചാണ് പ്രകാശിപ്പിക്കുന്നത്. ആദ്യമായിട്ടായിരിക്കും ഒരു പൊതുശ്മശാനത്തിൽ വെച്ച് അതും അർദ്ധ രാത്രിയിൽ ഒരു പുസ്തകപ്രകാശനം.
