നന്തനാര്‍ സാഹിത്യ പുരസ്കാരം 2025ന് മൃദുല്‍ വിഎം അർഹനായി

Book Corner

നന്തനാര്‍ സാഹിത്യ പുരസ്കാരം 2025ന് മൃദുല്‍ വിഎം അർഹനായി


ങ്ങാടിപ്പുറം ആസ്ഥാനമായ വള്ളുവനാടന്‍ സാംസ്കാരിക വേദി, അങ്ങാടിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ നന്തനാര്‍ സാഹിത്യ പുരസ്കാരത്തിന് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശിയായ മൃദുല്‍ വി.എം. ന്‍റെ ആദ്യ കഥാസമാഹാരമായ 'കുളെ' തെരഞ്ഞെടുക്കപ്പെട്ടു. 20000 രൂപയും, ഷിബു സിഗ്നേച്ചര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് നന്തനാര്‍ സാഹിത്യ പുരസ്കാരം.

പുരസ്കാരത്തിന് അയച്ചു കിട്ടിയ നൂറിലധികം ചെറുകഥാ സമാഹാരങ്ങളില്‍ നിന്നാണ് 'കുളെ' മികച്ച രചനയായി തെരഞ്ഞെടുക്കപ്പെട്ടത്.

മലയാള കഥയുടെ നവമുഖവും ശരീരവും, ഭാഷയിലും പ്രമേയ പരിചരണത്തിലുള്ള പരീക്ഷണങ്ങളും പ്രദർശിപ്പിക്കുന്ന പുസ്തകമായാണ് കുളെയെ വായിച്ചതെന്ന് ജൂറി അംഗങ്ങളായ ഡോ. പി ഗീത, ഡോ. എന്‍.പി വിജയകൃഷ്ണന്‍, പി.എസ്.വിജയകുമാര്‍ എന്നിവര്‍ അഭിപ്രായം രേഖപ്പെടുത്തി.

2025 ഏപ്രില്‍ 27 ന് 4 മണിക്ക് അങ്ങാടിപ്പുറം തരകന്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന നന്തനാര്‍ അനുസ്മരണച്ചടങ്ങില്‍ സാഹിത്യകാരന്‍ സുഭാഷ് ചന്ദ്രന്‍ പുരസ്കാരം കെെമാറും.


Related Articles