ലോകപുസ്തകദിനത്തിൽ ഡിസി ബുക്സിന്റെ മൂന്ന് പുത്തൻ ചുവടുവയ്പ്പുകൾ

Book Corner

ലോകപുസ്തകദിനത്തിൽ ഡിസി ബുക്സിന്റെ മൂന്ന് പുത്തൻ ചുവടുവയ്പ്പുകൾ


ന്ന് ഏപ്രിൽ 23, പുസ്തകങ്ങൾക്കും പകർപ്പവകാശനിയമത്തിനുമുള്ള അന്തർദേശീയ ദിനമായി ആചരിക്കുന്ന ദിവസം. ഈ അവസരത്തിൽ പ്രധാനപ്പെട്ട മൂന്ന് ചുവടുവയ്പ്പുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളത്തിലെ ഏറ്റവും വലിയ പുസ്തകപ്രസിദ്ധീകരണ സ്ഥാപനമായ ഡിസി ബുക്ക്സ്. ഡിസി ഭാഷാ പഠനകേന്ദ്രം, സെൻട്രൽ ഡിസ്ട്രിബ്യൂഷൻ സെന്റർ, ഡിസി പ്രസ്സ് എന്നിവയാണ് ലോക പുസ്തകദിനമായ ഇന്ന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനസജ്ജമായ ഡിസിയുടെ പുതിയ സ്ഥാപനങ്ങൾ.

പ്രശസ്ത എഴുത്തുകാരൻ മനോജ് കുറൂർ ആണ് ഡിസി ഭാഷാ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തത്. രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങിൽ ഡിസി ബുക്സ് സിഇഒ രവി ഡിസിയും സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു. സ്കൂളില്‍ പഠിച്ചിരുന്നകാലത്ത് ഡിസി ബുക്സ് ഷോപ്പില്‍ വന്നിരുന്ന് പുസ്തകങ്ങള്‍ വായിച്ചിരുന്നതുള്‍പ്പെടെയുള്ള തന്റെ ബാല്യകാല വായനാ അനുഭവങ്ങൾ മനോജ് കുറൂർ പങ്കുവെച്ചു.

ലൈബ്രറി ഉദ്ഘാടനത്തിന് ശേഷം എഴുത്തുകാരൻ മനോജ് കുറൂർ സംസാരിക്കുന്നു
ലൈബ്രറി ഉദ്ഘാടനത്തിന് ശേഷം എഴുത്തുകാരൻ മനോജ് കുറൂർ സംസാരിക്കുന്നു

Related Articles