സി സന്തോഷ് കുമാറിന്റെ കാറ്റുമാളിക എന്ന പുസ്തകം കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ഗ്രന്ഥശാലയിൽ വച്ച് (കോടിമത, കോട്ടയം) പ്രകാശനം ചെയ്തു. ഞായറാഴ്ച (13.04.2025) ഉച്ചതിരിഞ്ഞ് 3.00 മണിക്ക് മനോജ് കുറൂർ പുസ്തക പ്രകാശനം നിര്‍വഹിച്ചു. മനോജ് വെങ്ങോല പുസ്തകം ഏറ്റുവാങ്ങി.
പി എഫ് മാത്യൂസ്, അയ്മനം ജോൺ, കെബി പ്രസന്നകുമാർ, മാത്യു. ജെ. മുട്ടം, എം.ജി. ബാബുജി, ആതിര പ്രകാശ്, ഉണ്ണിക്കൃഷ്ണൻ കിടങ്ങൂർ, രമേശൻ മുല്ലശ്ശേരി, പ്രിൻസ് അയ്മനം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
