മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള വി. അബ്‌ദുല്ല പുരസ്കാരം എസ്. മിനിസ്‌തിക്ക്

Award

മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള വി. അബ്‌ദുല്ല പുരസ്കാരം എസ്. മിനിസ്‌തിക്ക്


മികച്ച ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള വി. അബ്‌ദുല്ല പുരസ്കാരം (50,000 രുപ) എസ്. മിനിസ്‌തിക്ക്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബെന്യാമിന്റെ 'പ്രവാചകന്മാരുടെ രണ്ടാംപുസ്തക'ത്തിന്റെ പരിഭാഷയായ 'ദ് സെക്കൻഡ് ബുക്ക് ഓഫ് പ്രൊഫറ്റ്സ്' ആണ് പുരസ്കാരം നേടിയത്. ഉത്തർപ്രദേശ് കേഡറിൽ ഐ. എ. എസ് ഉദ്യോഗസ്ഥയായ മിനിസ്‌തി തിരുവനന്തപുരം സ്വദേശിയാണ്.

ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന നോവലാണ് 'പ്രവാചകന്മാരുടെ രണ്ടാംപുസ്തകം'.

പ്രവാചകന്മാരുടെ രണ്ടാംപുസ്തകം
എത്രയൊക്കെ വിധത്തില്‍ മാറ്റിയും മറിച്ചും എഴുതിയാലും വ്യാഖ്യാനിച്ചാലും പിന്നെയും നിറയെ വായനാസാധ്യതകള്‍ ഒഴിഞ്ഞുകിടക്കുന്നൊരു മഹാചരിതമാണ് യേശുക്രിസ്തുവിന്റെ ജീവിതം. ഖുമ്‌റാന്‍ ചാവുകടല്‍ ചുരുളുകളില്‍നിന്നും ലഭ്യമായ പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ യേശുക്രിസ്തുവിന്റെ ജീവിതവും ചരിത്രവും അദ്ഭുതകരമാംവിധം മാറ്റിവായിക്കുന്ന മലയാളത്തിലെ ആദ്യനോവല്‍. ക്രിസ്തു മാത്രമല്ല; പത്രോസ്, ലാസര്‍, മറിയ, ബാറാാസ്, യൂദാസ് എന്നിവരെല്ലാം ഇവിടെ തിരുത്തിയെഴുതപ്പെടുന്നു. ക്രിസ്ത്യന്‍വിശ്വാസങ്ങളെയും പാരമ്പര്യങ്ങളെയും സമൂലം ഉടച്ചുപണിയുന്ന നോവല്‍.

ബെന്യാമിൻ


Related Articles