യുനെസ്​കോ സാഹിത്യ നഗരദിനാഘോഷം: സമ​ഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സാറാ ജോസഫിന്

Award

യുനെസ്​കോ സാഹിത്യ നഗരദിനാഘോഷം: സമ​ഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സാറാ ജോസഫിന്


2025ലെ യുനെസ്‌കോ സാഹിത്യ നഗരം അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് വിഭാഗങ്ങളിലാണ് അവാർഡ്. സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള അവാർഡ് സാറാ ജോസഫിനാണ് ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്​​തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. ബാലസാഹിത്യത്തിനുള്ള അവാർഡ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥയ്ക്ക് ലഭിച്ചു. 'പെണ്ണപ്പൻ' കവിതയുടെ രചയിതാവായ ആദിയ്ക്കാണ് (ആദർശ് ഇ) യുവ എഴുത്തുകാരനുള്ള അവാർഡ്. മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ ജെ. ഗോപാലകൃഷ്ണന്റെ തുംഗഭദ്രയാണ് തിരഞ്ഞെടുത്തത്. ഇവയെല്ലാം ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്.

'ആത്രേയകം' എഴുതിയ ആർ. രാജശ്രീ വനിതാ എഴുത്തുകാരിക്കുള്ള അവാർഡിനർഹമായി. മലയാളത്തിൽ നിന്ന് ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതികളിൽ എ ജെ തോമസിന്റെ ദി ഗ്രേറ്റസ്റ്റ് മലയാളം സ്റ്റോറീസ് എവർ ടോൾഡ് ആണ് തിരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്​തിപത്രവും അടങ്ങുന്നതാണ് പുരസ്​കാരം. യുവ എഴുത്തുകാർ വിഭാഗത്തിൽ കോഴിക്കോട്ടുകാരെയാണ്​ പരിഗണിച്ചതെന്നും ഈ മാസം കോഴിക്കോട്ട് നടക്കുന്ന സാഹിത്യ നഗരദിനാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കുമെന്നും മേയർ ബീന ഫിലിപ്പ് പറഞ്ഞു.


Related Articles