ശിവരാമൻ ചെറിയനാട് സ്മാരക പുരസ്കാരം എസ് ആ‍ർ ലാലിന്

Award

ശിവരാമൻ ചെറിയനാട് സ്മാരക പുരസ്കാരം എസ് ആ‍ർ ലാലിന്


സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റായിരുന്ന ശിവരാമൻ ചെറിയനാടിന്റെ പേരിൽ സ്‌മാരക ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ മൂന്നാമത് ശിവരാമൻ ചെറിയനാട് സ്മാരക പുരസ്കാരം സാഹിത്യകാരൻ എസ് ആർ ലാലിന്. അദ്ദേഹം രചിച്ച ''ഡിറ്റക്റ്റീവ് അമ്മു'' എന്ന ബാലസാഹിത്യ നോവലിനാണ് പുരസ്കാരം ലഭിച്ചത്. ഡിസി ബുക്സ് ആണ് പ്രസാധകർ. 20,001 രൂപയും പ്രശസ്‌തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. എം കെ മനോഹരൻ, താഹ കൊല്ലേത്ത് പ്രഫ വി ജെ ജോൺസൺ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിർണയിച്ചത്.

സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ മുഖപത്രമായ ​ഗ്രന്ഥാലോകം മാസികയിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ലാൽ തിരുവനന്തപുരം സ്വദേശിയാണ്. അമ്മു എന്ന സ്കൂൾ വിദ്യാർത്ഥിനിയുടെ അന്വേഷണങ്ങളും കുസൃതികളും ചിന്തകളും സ്വപ്നങ്ങളും സാഹസങ്ങളും പ്രതിപാദിക്കുന്ന പരമ്പരയിലെ ആദ്യ നോവലാണ് ''ഡിറ്റക്റ്റീവ് അമ്മു''.


Related Articles