ഷീല ടോമിക്ക് വനിത കലാസാഹിതിയുടെ രാജലക്ഷ്മി പുരസ്‌കാരം

Award

ഷീല ടോമിക്ക് വനിത കലാസാഹിതിയുടെ രാജലക്ഷ്മി പുരസ്‌കാരം


എഴുത്തുകാരി ഷീല ടോമിക്ക് വനിത കലാസാഹിതിയുടെ രാജലക്ഷ്മി പുരസ്‌കാരം ലഭിച്ചു. ആ നദിയോട് പേരു ചോദിക്കരുത് എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. ഡിസി ബുക്സ് ആണ് പ്രസാധകർ. ഗാസയിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്കും വിശക്കുന്ന മനുഷ്യർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു എന്ന് ഷീല ടോമി പറഞ്ഞു.

ഇസ്രയേൽ - പാലസ്തീൻ സംഘർഷങ്ങളുടെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് നോവലിന്റെ ആധാരം. കേട്ടും വായിച്ചും പരിചിതമായ ഇസ്രയേൽ പാലസ്തീൻ സംഘർഷങ്ങൾക്കിടയിൽ അനാഥനായിപ്പോയ പലസ്തീനിയൻ യുവാവായ സഹൽ അൽ ഹാദിക്കും അവന്റെ ഒരേയൊരു പെങ്ങളായ സാറ അൽ ഹാദിക്കും വേണ്ടി അഷേൽ മെനഹേം എന്ന യഹൂദ യുവാവ് തന്റെ ജീവൻ പണയം വെച്ച് നടത്തുന്ന പോരാട്ടത്തിന്റെ കഥയാണിത്.


Related Articles