ഷനോജ് ആര്‍ ചന്ദ്രന് ബ്രണ്ണന്‍ മലയാളം സമിതിയുടെ അഞ്ചാമത് മണിമല്ലിക സ്മാരക സാഹിത്യ പുരസ്‌കാരം. ഷനോജ് ആര്‍ ചന്ദ്രന്റെ ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളന്‍' എന്ന ചെറുകഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
പ്രശസ്ത ശില്പി ഹരീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത് ശില്പവും 15000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. വി.എസ്. അനില്‍ കുമാര്‍, ഡോ. എന്‍.ലിജി, ഡോ. കെ.വി മഞ്ജുള എന്നിവരാണ് പുരസ്‌കാര വാര്‍ത്ത പ്രഖ്യാപിച്ചത്.
ബ്രണ്ണന്‍ കോളേജിലെ അധ്യാപികയായിരുന്ന മണിമല്ലികയുടെ സ്മരണാര്‍ഥം, ഭര്‍ത്താവും അധ്യാപകനുമായ ടി. ഗോപാലന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് മണിമല്ലിക സ്മാരക പുരസ്‌കാരം.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'കാലൊടിഞ്ഞ പുണ്യാളന്‍' ഷനോജ് ആര്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ്. അയനം - സി വി ശ്രീരാമന്‍ കഥാപുരസ്‌കാരം, ഉദയ സാഹിത്യ പുരസ്‌കാരം, പ്രഥമ ടി എന്‍ പ്രകാശ് സാഹിത്യപുരസ്‌കാരം എന്നിവ ഈ പുസ്തകം നേടി.
