സർവ്വമംഗള പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

Award

സർവ്വമംഗള പുരസ്ക്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്


കവിയും എഴുത്തുകാരനുമായിരുന്ന ഡോ. പി. നാരായണൻകുട്ടിയുടെ സ്മരണാർത്ഥം സർവ്വമംഗളാ ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ. പി. നാരായണൻ കുട്ടി സ്മാരക കവിതാ പുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. അമ്പതിനായിരം രൂപയാണ് പുരസ്കാര തുക.

ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച "ചോറ്റുപാഠം" എന്ന കൃതിക്കാണ് പുരസ്കാരം. കാസർകോട് സ്വദേശിയായ ദിവാകരൻ വിഷ്ണുമംഗലത്തിന്റെ പന്ത്രണ്ട് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചുണ്ട്. ജനുവരി രണ്ടു മുതൽ നാല് വരെ നടക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ പുരസ്ക്കാരം സമ്മാനിക്കും. 

ചോറ്റുപാഠം
മലയാളകാവ്യപാരമ്പര്യത്തിന്റെ തുടർച്ചയായാണ് ദിവാകരൻ വിഷ്ണുമംഗലത്തിന്റെ കവിതയെ കാണേണ്ടത്. വായനക്കാരുടെ മനസ്സിൽ തെളിച്ചമുണ്ടാക്കുന്ന ഈ സമാഹാരത്തിലെ കവിതകൾ സുതാര്യമായഭാഷയിൽ അനുവാചകരിലേക്ക് കടന്നെത്തുന്നു. ലോകത്തിന്റെ കറുപ്പുകാട്ടിത്തരുമ്പോഴും അവ പ്രത്യാശയുടെ പുലർവെട്ടത്തിലേക്കു നയിക്കുന്നു. സ്വാർത്ഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനില്പിനായുള്ള ശമനൗഷധവീര്യമായി ഈ കവിതകൾ നിലകൊള്ളുന്നു.

ദിവാകരൻ വിഷ്ണുമംഗലം


Related Articles