എം ഒ ജോസഫ് നെടുങ്കുന്നം അവാർഡ് ആർ കെ ബിജുരാജിന്

Award

എം ഒ ജോസഫ് നെടുങ്കുന്നം അവാർഡ് ആർ കെ ബിജുരാജിന്


കേരള ഹിസ്റ്ററി കോൺഗ്രസ് സുവർണ്ണ ജൂബിലിയുടെ ഭാ​ഗമായി ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചരിത്രഗ്രന്ഥത്തിനുള്ള എം ഒ ജോസഫ് നെടുങ്കുന്നം അവാർഡ് ആർ കെ ബിജുരാജിന്റെ 'കേരളത്തിന്റെ രാഷ്ട്രീയചരിത്രം' എന്ന പുസ്തകത്തിന് ലഭിച്ചു.

മികച്ച പ്രാദേശിക ചരിത്ര ഗ്രന്ഥത്തിനുള്ള ഫാ. വടക്കൻ അവാർഡ് വി എം രാധാകൃഷ്ണന്റെ 'സൗഹൃദം പൂത്ത വഴിത്താരകൾ' എന്ന പുസ്തകമാണ് സ്വന്തമാക്കിയത്. വി സി ജോർജ്ജ് ജീവചരിത്ര ഗ്രന്ഥ അവാർഡിന് വിനായക് നിർമ്മലിന്റെ 'ഉമ്മൻചാണ്ടിയുടെ സ്നേഹരാഷ്ട്രീയം' എന്ന പുസ്തകം അര്‍ഹമായി.

ഡോ. ജെ തച്ചിൽ വിവർത്തനഗ്രന്ഥ അവാർഡ് ഡോ. ദേവസി പന്തല്ലൂക്കാരന്റെ 'ഇന്ത്യയും തോമസ് അപ്പസ്തോലനും', ഡോ. ജോസഫ് കൊളേങ്ങാടൻ ലേഖന സമാഹാര ഗ്രന്ഥ അവാർഡ് ഡോ. ഫ്രാൻസീസ് ആലപ്പാട്ടിന്റെ 'പൊഴിയുന്ന റോസാദളങ്ങൾ', സാമൂഹ്യ-രാഷ്ട്രീയ ലേഖന ഗ്രന്ഥത്തിനുള്ള പി തോമസ് അവാർഡിന് ഡോ. ജോസഫ് ആന്റണിയുടെ 'ഇന്ത്യൻ വിദേശനയം മോഡി കാണ്ഡം', ദലിത് ബന്ധു എൻ കെ ജോസ് അവാർഡ് ജോർജ്ജ് ആലപ്പാട്ട് എന്നിവര്‍ സ്വന്തമാക്കി.


Related Articles