ഡോ.സാബു കോട്ടുക്കലിന് പി.സലിംരാജ് സ്മാരക കവിതാപുരസ്‌കാരം

Awards

ഡോ.സാബു കോട്ടുക്കലിന് പി.സലിംരാജ് സ്മാരക കവിതാപുരസ്‌കാരം


ഡോ.സാബു കോട്ടുക്കലിന് 2026-ലെ പി.സലിംരാജ് സ്മാരക കവിത പുരസ്‌കാരം. കവിയും സാഹിത്യ അക്കാദമി പ്രസിദ്ധീകരണ വിഭാഗം ഉദ്യോഗസ്ഥനുമായിരുന്ന പി. സലിംരാജിന്റെ സ്മരണക്കായി തളിക്കുളം സൂര്യോദയ വായനാശാല ഏര്‍പ്പെടുത്തിയതാണീ കവിതാപുരസ്‌കാരം. സാബു കോട്ടുക്കലിന്റെ 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

പ്രശസ്തിഫലകവും 10000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര നിര്‍ണ്ണയം നടത്തിയത് ഡോ.സി. രാവുണ്ണി, ഇ. ജിനന്‍, അഡ്വ. വി.ഡി പ്രേമപ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ്. 2026 മാര്‍ച്ച് 29 ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് തളിക്കുളം ഗവ: ഹൈസ്‌കൂളില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പുരസ്‌കാര സമര്‍പ്പണം നടത്തും.

മണ്ണുടല്‍, സസ്യപാഠം, ആ ചുമപ്പ് ഇപ്പോഴുണ്ടോ?, ആള്‍ കെമിസ്റ്റ്, ഖണ്ഡനം ചെയ്യപ്പെട്ട കാവ്യജീവിതം, കഴപ്പ്, മണിയക്ക എന്ന പാഠം, കിളിയും പുഴുവും തുടങ്ങിയ 35 കവിതകള്‍ അടങ്ങിയ സമാഹാരമാണ് 'ഇരിപ്പിനെക്കുറിച്ച് ഒരു ലഘൂപന്യാസം'. അസാധ്യമായ ഉൾക്കാഴ്ചകളിലൂടെ വായനക്കാരെ തെളിയിക്കുന്ന ഈ കാവ്യപുസ്തകം ഡിസി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


Related Articles