മഹാകവി പി സ്മാരക സമിതിയുടെ പി സാഹിത്യ പുരസ്കാരത്തിന് രേഷ്മ സി അര്‍ഹയായി. മഹാകവി പി സ്മാരകസമിതിയും പി വായനശാല ആൻഡ് ഗ്രന്ഥശാലയും ചേര്‍ന്ന് നൽകുന്ന പുരസ്കാരമാണ് പി സാഹിത്യ പുരസ്കാരം. 20000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. രേഷ്മ സി എഴുതിയ ബോർഡർലൈൻ എന്ന കവിതാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്. രേഷ്മ കോഴിക്കോട് എൻഐടിയിൽ സിവിൽ എൻജിനീയറിങ്ങിൽ ഗവേഷക വിദ്യാർത്ഥിനിയാണ്.
പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് 1996 മുതൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. കവിയുടെ 48-ാം ചരമവാർഷികദിനമായ ഏപ്രിൽ 28ന് വൈകിട്ട് നാല് മണിക്ക് കാഞ്ഞങ്ങാട് പി സ്മാരകമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ മങ്ങാട് രത്നാകരൻ ആണ് പുരസ്കാരം സമ്മാനിക്കുന്നത്. നാലാം പതിപ്പിൽ എത്തിനിൽക്കുന്ന രേഷ്മയുടെ ബോർഡർ ലൈൻ എന്ന പുസ്തകത്തിന് ലഭിക്കുന്ന നാലാമത്തെ പുരസ്കാരമാണിത്.
രേഷ്മ സി
