2025-ലെ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്

Award

2025-ലെ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്


2025ലെ സി എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക പുരസ്‌കാരം എന്‍ എസ് സുമേഷ് കൃഷ്ണന്. അദ്ധ്യാപകനും കവിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന സി എസ് സുബ്രഹ്മണ്യന്‍ പോറ്റിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിനാണ് എന്‍ എസ് സുമേഷ് കൃഷ്ണന്‍ അര്‍ഹനായത്. സുമേഷ് കൃഷ്ണന്റെ 'എന്റെയും നിങ്ങളുടേയും മഴകള്‍' എന്ന ഡിസി ബുക്ക്‌സ് പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്താനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

സി എസ് സുബ്രഹ്മണ്യന്‍ പോറ്റി ലൈബ്രറിയും, കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബും ചേര്‍ന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രൊഫസര്‍ സി ശശിധരക്കുറുപ്പ്, ഡോ. ക്ലാപ്പന പത്മകുമാര്‍, ഡോ. സുരേഷ് മാധവ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. പതിനയ്യായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ നവംബര്‍ 24-ന് നടക്കുന്ന സി എസ് സുബ്രഹ്മണ്യന്‍ പോറ്റി അനുസ്മരണത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എന്‍ എസ് സുമേഷ് കൃഷ്ണന്‍


Related Articles