മലയാള സാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ സ്മരണാര്‍ത്ഥം നല്‍കിവരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്കാരം പ്രമുഖ സാഹിത്യകാരന് എന്‍. എസ്. മാധവന് സമ്മാനിച്ചു. തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മലയാള സാഹിത്യ-സാംസ്കാരിക രംഗത്തിന് നല്കിയ സമഗ്രസംഭാവനയ്ക്കുള്ള 2024-ലെ പുരസ്കാരത്തിനാണ് എന്‍.എസ്. മാധവന് അര്‍ഹനായത്. പട്ടം, മുണ്ടശ്ശേരി സാംസ്കാരിക പഠനകേന്ദ്രത്തില്‍ ബുധനാഴ്ച നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് വ്യവസായ-നിയമ വകുപ്പ് മന്ത്രി പി രാജീവ് പുരസ്കാരം എന്‍ എസ് മാധവന് നല്കി.
പ്രശസ്തിപത്രവും പ്രശസ്ത ചിത്രകാരന് കാരയ്ക്കമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ഫലകവും 50001 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്- പ്രൊഫ വി. എന്‍ മുരളി, ഡോ. പി. സോമന്, ഡോ. ലേഖാ നരേന്ദ്രന്, വി. രാധാകൃഷ്ണന് നായര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ്.
