എൻ. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

Awards

എൻ. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്


ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എൻ. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. 'മായാമനുഷ്യർ' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ. എ.എം. ഉണ്ണിക്കൃഷ്‌ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി തുടങ്ങിയവര്‍ മലയാളത്തിൽ നിന്നുമുള്ള പുരസ്‌കാര നിർണ്ണയ സമിതിയിൽ അംഗങ്ങളായിരുന്നു. 2026 മാർച്ച് 31-ന് ന്യൂഡൽഹിയിൽവെച്ച് നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം സമർപ്പിക്കും.

2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡില്‍- 24 ഇന്ത്യൻ ഭാഷകളിൽ നിന്നായി തിരഞ്ഞെടുത്ത എട്ട് കവിതാസമാഹാരങ്ങൾ, നാല് നോവലുകൾ, ആറ് ചെറുകഥാ സമാഹാരങ്ങൾ, രണ്ട് ലേഖനങ്ങൾ, ഒരു വിമർശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓർമക്കുറിപ്പുകൾ തുടങ്ങിയവ ഉള്‍പ്പെടുന്നു.

ശരിതെറ്റുകളിലൂടെയുള്ള മനുഷ്യന്റെ അവസാനിക്കാത്ത അന്വേഷണത്തെ വായനക്കാർക്കു മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന എൻ. പ്രഭാകരന്റെ നോവലിന് 2019ലെ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിരുന്നു. സോഷ്യൽമീഡിയയും സൈബർസ്‌പേസും നിയന്ത്രണമേറ്റെടുത്തു കഴിഞ്ഞ പുത്തൻ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലകളുടെ പശ്ചാത്തലത്തിൽ സ്നേഹവും വിദ്വേഷവും പകയും പ്രണയവും അധികാരവും അഭിലാഷവും കാപട്യവും നീതിയും ന്യായവും ധർമ്മവുമെല്ലാം 'ഗമൻ' എന്ന കഥാപാത്രത്തിലൂടെ ആഴത്തിൽ വിശകലനം ചെയ്യുന്ന നോവലാണ് 'മായാമനുഷ്യർ'.


Related Articles