മുതുകുളം പാര്‍വ്വതിയമ്മ സാഹിത്യപുരസ്കാരം ഡോ. സോണിയ ചെറിയാന്

Award

മുതുകുളം പാര്‍വ്വതിയമ്മ സാഹിത്യപുരസ്കാരം ഡോ. സോണിയ ചെറിയാന്


മുതുകുളം പാര്‍വ്വതിയമ്മ സാഹിത്യപുരസ്കാരത്തിന് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ അർഹയായി. “അവളവൾ ശരണം” എന്ന കൃതിയാണ് 2026ലെ മികച്ച എഴുത്തുകാരിക്കുള്ള പുരസ്കാരത്തിനു ഡോ. സോണിയ ചെറിയാനെ അർഹയാക്കിയത്. ഡോ. വത്സലൻ വാതുശേരി, ഡോ. ഷീജ വക്കം, കെ. രേഖ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് കൃതിയെ തിരഞ്ഞെടുത്തത്. 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം ഈ മാസം 26ന് മുതുകുളത്ത് നടക്കുന്ന സമ്മേളനത്തിൽ രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിക്കും.

ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ

കണ്ണൂരില്‍ പേരാവൂരില്‍ ജനനം. പി.ജെ. ചെറിയാന്‍, എം.കെ. ത്രേസ്യാമ്മ എന്നിവര്‍ മാതാപിതാക്കള്‍. വേക്കളം യു.പി. സ്‌കൂള്‍, സാന്തോം ഹൈസ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ്, ഹസനാംബാ ഡെന്റല്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇന്ത്യന്‍ കരസേനയുടെ ദന്തല്‍ കോറില്‍ ഡോക്ടറായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇന്ത്യന്‍ റെയിന്‍ബോഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. വിവിധ ആനുകാലികങ്ങളിലും വാരാന്തപ്പതിപ്പുകളിലും ലേഖനങ്ങള്‍ എഴുതാറുണ്ട്. ലെഫ്റ്റനന്റ് കേണല്‍ റാങ്കില്‍ വിരമിച്ച് ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസം.


Related Articles