സമന്വയയുടെ 2025-ലെ ജോസഫ് ആശാൻ കവിതാ പുരസ്ക്കാരത്തിന് ഡിസി ബുക്സ് പ്രസിദ്ധീകരിച്ച എം എസ് ബനേഷിൻ്റെ 'പേരക്കാവടി' എന്ന കവിതാ സമാഹാരവും സിനാഷയുടെ 'എന്നെ വിശ്വസിക്കരുത്' എന്ന കവിതാസമാഹാരവും അർഹമായി. 5,555 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 2025 മേയ് നാലിന് എറണാകുളം അങ്കമാലി മൂക്കന്നൂർ ജോഷ്മാൾ ഹാളിൽ നടക്കുന്ന സ്പർശം 25 സാംസ്കാരിക സംഗമത്തിൽ പുരസ്കാരദാനം നടക്കും. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ ഡോ. കെ സച്ചിദാനന്ദൻ ആണ് അവാർഡ് സമർപ്പിക്കുന്നത്. പ്രശസ്ത കവി എസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
