എംകെ വിദ്യാധരൻ പുരസ്കാരം മനോജ് വെള്ളനാടിന്

Award

എംകെ വിദ്യാധരൻ പുരസ്കാരം മനോജ് വെള്ളനാടിന്


തോന്നക്കൽ കുടവൂർ ധമനം സാഹിത്യവേദിയുടെ എംകെ വിദ്യാധരൻ സ്മാരക പുരസ്കാരത്തിന് മനോജ് വെള്ളനാട് അർഹനായി. ഉടൽവേദം എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്. 11,000 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

മേയ് 25ന് വൈകീട്ട് അഞ്ചിന് (ശനിയാഴ്ച) തോന്നയ്ക്കൽ സാംസ്കാരിക സമിതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുമാരനാശാന്റെ ചെറുമകൻ പ്രഫ. പി വിജയകുമാർ പുരസ്കാരം സമ്മാനിക്കും.


Related Articles