സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം മനോജ് വെള്ളനാടിന്

Award

സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം മനോജ് വെള്ളനാടിന്


സി വി ശ്രീരാമൻ ട്രസ്റ്റ് 40 വയസ്സിൽ താഴെയുള്ള ചെറുകഥാകൃത്തുക്കൾക്കായി നൽകുന്ന സി വി ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് മനോജ് വെള്ളനാട് അര്‍ഹനായി. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഉടൽവേദം' എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം. 29000 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

കുന്നംകുളം നഗരസഭാ ലൈബ്രറി ഹാളില്‍ 25 ന് വൈകിട്ട്‌ നാലിന്‌ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന്‌ ട്രസ്‌റ്റ്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുരസ്കാര സമർപ്പണ സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷനാകും.

കഴിഞ്ഞ മൂന്ന്‌ വർഷത്തിനുള്ളിൽ ആദ്യ പതിപ്പായി പുറത്തിറക്കിയ കഥാ സമാഹാരങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, മനോഹരൻ വി പേരകം എന്നിവരടങ്ങിയ പാനലാണ് ജേതാവിനെ തെരഞ്ഞെടുത്തത്.


Related Articles