പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ 2025-ലെ മാധവിക്കുട്ടി പുരസ്കാരം എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്. മലയാള സാഹിത്യമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പുന്നയൂർക്കുളത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും. അവാർഡ് നിർണയസമിതി വൈസ് ചെയർമാനായ കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, അംഗം മോഹൻബാബു തെക്കേപ്പാട്ട്, പുന്നയൂർക്കുളം സാഹിത്യ സമിതി ഭാരവാഹികളായ കെ.ബി. ശ്രീകുമാരൻ, ഉമ്മർ അറയ്ക്കൽ, ടി.എം. ഡെറി പോൾ എന്നിവർ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് അവാർഡ് വിവരം പ്രഖ്യാപിച്ചത്.
